പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

ബിസിഎ, എംസിഎ, എംഎസ് സി സയന്‍സ്, എംഎസ്ഡബ്ല്യു പ്രവേശനം

Oct 13, 2022 at 5:28 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ., എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്കും വടകര സെന്ററില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്കും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. പ്രവേശന നടപടികള്‍ 14-ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ മഞ്ചേരി – 9746594969, 8667253435, 9747635213, വടകര – 9846564142

\"\"

സര്‍വകലാശാലാ കാമ്പസിലെ സി.സി.എസ്.ഐ.ടി.യില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷനുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 14-ന് രാവിലെ 10.30-ന് സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം.

തൃശൂര്‍ അരണാട്ടുകര ജോണ്‍മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ. കോഴ്‌സിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9745644425, 9946623509, 9744221152.

\"\"

എം.എസ്.ഡബ്ല്യു. സീറ്റൊഴിവ്
സുല്‍ത്താന്‍ ബത്തേരി എം.എസ്.ഡബ്ല്യു. സെന്ററില്‍ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് (എസ്.ടി.-1, എല്‍.സി.-1) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 15-ന് രാവിലെ 10 മണിക്ക് ഓഫീസില്‍ ഹാജരാകണം. പ്രവേശന പരീക്ഷയെഴുതിയവര്‍ക്ക് മുന്‍ഗണന.

\"\"

Follow us on

Related News