SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അലോട്മെന്റ് നടപടികൾ പൂർത്തിയായപ്പോൾ ഒഴിഞ്ഞു കിടക്കുന്നത് 43,772 സീറ്റുകൾ. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 18,811 മെറിറ്റ് സീറ്റുകളും അൺ എയ്ഡഡ് സ്കൂളുകളിൽ 24,961 സീറ്റുകളും ഉൾപ്പെടെ 43,772 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായാണു കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവരെ വിവിധ അലോട്മെന്റുകളിലായി പ്ലസ് വൺ പ്രവേശനം നേടിയത് 3,85,909 വിദ്യാർത്ഥികളാണ്.
ഇതിൽ 2,98,468 പേർ മെറിറ്റ് സീറ്റിലും 35,554 പേർ മാനേജ്മെന്റ് ക്വോട്ടയിലും 21,922
പേർ കമ്മ്യൂണിറ്റി കോട്ടയിലും 29,965 പേർ അൺ എയ്ഡഡ് ക്വാട്ടയിലുമാണ് പ്രവേശനം നേടിയത്.
ഈ വർഷം മുഖ്യഘട്ടത്തിലെ 3 അലോട്മെന്റുകൾക്കും 2 സപ്ലിമെന്ററി
അലോട്മെന്റുകൾക്കും ശേഷം മറ്റൊരു അലോട്മെന്റ് കൂടി നൽകിയിരുന്നു. കഴിഞ്ഞ ദിവസം വന്ന അവസാന അലോട്മെന്റ് പ്രകാരം 880 പേരാണു പ്രവേശനം നേടിയത്. ഭൂരിഭാഗം പേരും പ്രവേശനം നേടിയിട്ടും ആയിരക്കണക്കിന് സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നത്.