SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: അർദ്ധ സർക്കാർ സ്ഥാപനത്തിൽ അഡിഷണൽ സ്റ്റേഷൻ ഡയറക്ടറുടെ താത്കാലിക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവ്. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും റേഡിയോ ട്രാൻസ്മിഷൻ ഫീൽഡിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാക്കണം. പ്രായം 2022 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 44,020 രൂപയാണ് പ്രതിമാസ വേതനം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.