SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
കൊച്ചി: മാനസികാരോഗ്യ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ്, സെന്റർ ഫോർ കൺടെംപററി ആർട്ട്, മൂവാറ്റുപുഴ തർബിയത്ത് വി.എച്ച്.എസ്.ഇ, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സഹായത്തോടെ നടത്തുന്ന സോഷ്യൽ മീഡിയ ക്യാമ്പയിനാണ് ആർ യു ഓകെ. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ തങ്ങളുടെ അനുഭവങ്ങൾ പങ്കിടുന്ന ചെറിയ വീഡിയോകളിലൂടെയാണ് ഈ ക്യാമ്പയിൻ നടത്തുന്നത്.

വിദ്യാർത്ഥികൾക്കിടയിൽ മാനസികാരോഗ്യത്തിനും ആരോഗ്യപൂർണ്ണമായ ജീവിതത്തിനും പ്രാധാന്യം നൽകി നടപ്പിലാക്കുന്ന പരിപാടിയാണ് ക്യാമ്പസ് ജോഗിങ്. കൗമാരാരോഗ്യപരിപാടിയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്കിടയിൽ നല്ല ആരോഗ്യശീലങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്താകെയുള്ള ക്യാമ്പസുകളിലേക്ക് ഈ കാമ്പയിൻ വ്യാപിപ്പിക്കുന്നതിനായാനാണ് സംസ്ഥാന കൗമാരാരോഗ്യ പരിപാടി ശ്രമിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് മഹാരാജാസ് കോളേജിൽ ക്യാമ്പസ് ജോഗിങ് ആരംഭിച്ചത്.

കൗമാരാരോഗ്യബോധവത്കരണപരിപാടിയുടെ ഭാഗമായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മഹാരാജാസ് കോളേജിൽ ജില്ലാ കലക്ടർ രേണുരാജ് നിർവഹിച്ചു. എല്ലാവർക്കും മാനസികാരോഗ്യവും സുസ്ഥിതിയും ഒരു ആഗോള മുൻഗണനയാക്കാം എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യദിന സന്ദേശം. കോളേജ് പ്രിൻസിപ്പൽ ഡോ വി എസ് ജോയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എസ് ശ്രീദേവി മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ ആർ യു ഓകെ ക്യാമ്പയിൻ, ക്യാമ്പസ് ജോഗിങ് എന്നിവയുടെ ഉദ്ഘാടനവും നടന്നു.

എറണാകുളം സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി.രാജ്കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. കൗമാരാരോഗ്യപരിപാടി സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ അമർ ഫെറ്റൽ മുഖ്യപ്രഭാഷണം നടത്തി.
ഡെപ്യൂട്ടി ഡി എം ഒ ഡോ കെ സവിത, ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ സൗമ്യരാജ് ടി ജെ, കോളേജ് ഗവേണിംഗ് ബോഡി അംഗം ഡോ എം എസ് മുരളി, നേച്ചർ ക്ലബ് കോർഡിനേറ്റർ ഡോ ആർ കവിത, ജില്ല എഡുക്കേഷൻ മീഡിയ ഓഫീസർ സി എം ശ്രീജ സ്നേഹ എം.എസ്. സതീഷ് മുല്ലക്കൽ, ജോയ് പി.പി. തുടങ്ങിയവർ പ്രസംഗിച്ചു.
