തിരുവനന്തപുരം: കേരള എൻജിനീയ
റിങ്, ആർക്കിടെക്ചർ (KEAM) കോഴ്സുകളിലെ പ്രവേശനത്തിനുള്ള മൂന്നാം അലോട്മെന്റ് ഒക്ടോബർ 13ന് പ്രസിദ്ധീകരിക്കും. അലോട്മെന്റ് വൈകിട്ട് 4ന് വെബ്സൈറ്റിൽ ലഭ്യമാകും. പുതുതായി ഉൾപ്പെടുത്തിയ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലേക്കും/കോഴ്സുകളിലേക്കും, ആർക്കിടെക്റ്റർ കോളേജുകളിലേക്കും ഈ
ഘട്ടത്തിൽ അലോട്ട്മെന്റ് നടത്തും.
എഞ്ചിനീയറിങ്, ആർക്കിടെക്ടർ കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ മൂന്നാം ഘട്ട
അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ‘Confirm\’ ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തേണ്ടതാണ്.
ഓൺലൈൻ ഓപ്ഷൻ
കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളേജ്/കോഴ്സ് എന്നിവയിലേക്ക് ആവശ്യമുള്ള പക്ഷം ഓപ്ഷനുകൾ നൽകാനുള്ള സൗകര്യം എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഒക്ടോബർ 11ന് വൈകിട്ട് 4.00 മണിവരെ ലഭ്യമാകും.
മുൻഘട്ടങ്ങളിലെ അലോട്ട്മെന്റ് പ്രകാരം അഡ്മിഷൻ നേടിയവരുടെയും ഇതുവരെ
അലോട്ട്മെന്റ് ലഭിക്കാത്തവരുടെയും ഓപ്ഷനുകൾ ഈ ഘട്ടത്തിൽ പരിഗണിക്കപ്പെടണമെങ്കിൽ
ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തേണ്ടതാണ്. ഈ ഘട്ടത്തിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവർക്ക് മുൻ അലോട്ട്മെന്റിലൂടെ ലഭിച്ച അഡ്മിഷൻ
നിലനിൽക്കുന്നതായിരിക്കും. ഈ അലോട്ട്മെന്റ്, സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ ഈ വർഷം നടത്തുന്ന അവസാന അലോട്ട്മെന്റ്
ആയിരിക്കും.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക.
ഹെൽപ് ലൈൻ നമ്പർ : 04712525300