SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ രണ്ടാംഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്കുള്ള പ്രവേശനം ഇന്നുമുതൽ ആരംഭിക്കും. പ്രവേശനത്തിനുള്ള സമയക്രമം അതത് കോളജ് വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമയക്രമം പാലിച്ച് വേണം അലോട്ട്മെന്റ് ലഭിച്ചവർ കോളേജുകളിൽ എത്തി പ്രവേശനം നേടാൻ.
രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം ഒക്ടോബർ 11ന് അവസാനിക്കും. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ അലോട്ട്മെൻറ് നടപടികളിൽനിന്ന് പുറത്താകും. മൂന്നാംഘട്ട അലോട്ട്മെൻന്റിന് ഓപ്ഷനും കൺഫർമേഷനും
പുനഃക്രമീകരണത്തിനുള്ള സൗകര്യവും ഇന്നുമുതൽ വെബ്സൈറ്റിൽ ലഭ്യമാണ്.