SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ സെനറ്റ് യോഗം ഒക്ടോബർ 11ന് രാവിലെ നടക്കും. വൈസ് ചാൻസലർ നിയമന സെർച്ച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയുടെ പേര് 11ന് മുൻപ് അറിയിക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ തുടർന്നാണ് റജിസ്ട്രാർ യോഗം വിളിച്ചത്.
ഇതുമാത്രമാണ് യോഗത്തിലെ അജണ്ട. ജൂലൈ 15ന് നടന്ന യോഗത്തിൽ പ്ലാനിങ് ബോർഡ് വൈസ് ചെയർമാനെ തിരഞ്ഞെടുത്തിരുന്നെങ്കിലും ഇദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെയാണ് ഒഴിവ് വന്നത്. ഇടതുപക്ഷ അംഗങ്ങൾക്ക് ഏതെങ്കിലും കാരണത്താൽ പേര് നിർദേശിക്കാൻ സാധിച്ചില്ലെങ്കിൽ യുഡിഎഫ് അംഗങ്ങൾ നിർദേശിക്കുന്നയാളെ സെനറ്റ് പ്രതിനിധിയാക്കും.