പ്രധാന വാർത്തകൾ
ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻസാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

ഒക്ടോബർ 2ന് കോളേജുകളിലും പരിപാടികൾ: ലഹരിമുക്ത കേരളത്തിന് വിപുലമായ ഒരുക്കങ്ങൾ

Sep 30, 2022 at 3:32 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

പാലക്കാട്‌: ലഹരിമുക്ത കേരളത്തിനായി ഒക്ടോബർ 2മുതൽ നവംബർ ഒന്നുവരെ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്ക്കരണ പരിപാടികളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ കലാലയങ്ങളും അണിനിരക്കുമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു. പാലക്കാട്ട് വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ക്യാമ്പയിനിന്റെ
സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ രണ്ടിന് രാവിലെ പത്തുമണിക്ക് തിരുവനന്തപുരത്ത് നിർവ്വഹിക്കും. ഉദ്‌ഘാടനം എല്ലാ ക്യാമ്പസുകളിലും തത്സമയ സംപ്രേഷണം ചെയ്യും.


സംസ്ഥാനതല ഉദ്‌ഘാടന ശേഷം ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തുന്നതിനുള്ള വിമുക്തി സന്ദേശം മന്ത്രി ആർ. ബിന്ദു തൃശൂർ ശ്രീകേരളവർമ്മ കോളേജ് ക്യാമ്പസിൽ നിർവ്വഹിക്കും.
തൊട്ടടുത്ത പ്രവൃത്തിദിനത്തിൽ എല്ലാ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഓരോ ക്ലാസ് റൂമിലും മുഖ്യമന്ത്രിയുടെ ഉദ്‌ഘാടന പ്രസംഗം ഉൾപ്പെടുത്തിക്കൊണ്ട് ചർച്ചയും സംവാദവും സംഘടിപ്പിക്കും. എല്ലാ കലാലയങ്ങളിലും ഒക്ടോബർ രണ്ടിനകം രൂപീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ള ജാഗ്രതാ സമിതികളുടെ ആഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ നടക്കുക.


ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മയക്കുമരുന്ന് ഉപഭോഗം തടയാൻ നിരവധി പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ലഹരിക്കെതിരായ വീഡിയോചിത്ര നിർമ്മാണ മത്സരമുൾപ്പെട്ട \’ലഹരിക്കെതിരെ യുവത ക്യാമറയെടുക്കുന്നു\’ പദ്ധതി, സ്‌കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ \’മുക്തധാര: ഡ്രഗ് ഫ്രീ ക്യാമ്പസ്\’ പദ്ധതി, മികച്ച പ്രചാരണത്തിന് പുരസ്ക്കാരം എന്നിവയാണ് പുതിയ പദ്ധതികൾ.
തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോ ചിത്രങ്ങൾ ക്യാമ്പസ് തലം തൊട്ട് സംസ്ഥാനതലം വരെ പ്രദർശിപ്പിക്കും. മികച്ച വീഡിയോക്ക് പുരസ്കാരം നൽകും.

കലാപ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തമുണ്ടാക്കി ലഹരി വിപത്തടക്കമുള്ള ദുഷ്പ്രവണതകൾക്ക് സാംസ്കാരിക പ്രതിരോധമുയർത്തുന്നതാണ് \’മുക്തധാര: ഡ്രഗ് ഫ്രീ ക്യാമ്പസ്\’ പദ്ധതി.
വിദ്യാർത്ഥികളെ ബോധവത്ക്കരിക്കാൻ തീവ്രയജ്ഞ പരിപാടികൾ, കലാലയങ്ങളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കൽ, വിളംബര ജാഥകൾ, ലഹരിവിരുദ്ധ ക്യാംപയിന്‍,വിമുക്തി ക്ലബ്ബുകൾ, ലഹരിവിരുദ്ധ ബോധവത്കരണ പോസ്റ്ററുകളുടെ സോഷ്യല്‍ മീഡിയ പ്രചരണം, ലഹരി വിരുദ്ധ കവിത – കഥ രചനാ മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.


മയക്കുമരുന്നു വിരുദ്ധ പരിപാടിക്കായി എക്സൈസ് വകുപ്പുമായി ചേർന്ന് ഹോസ്റ്റലുകളിൽ വാര്‍ഡന്‍ കണ്‍വീനറായിയുള്ള ശ്രദ്ധ കമ്മിറ്റിയും കോളേജുകളില്‍ വൈസ് പ്രിന്‍സിപ്പൾ കണ്‍വീനറായുള്ള നേര്‍ക്കൂട്ടം കമ്മിറ്റിയും എല്ലാ ഹോസ്റ്റലുകളിലും കോളേജുകളിലും ഉറപ്പുവരുത്തും. എല്ലാ ക്യാമ്പസുകളിലും വിമുക്തി ക്ലബ്ബുകൾ സ്ഥാപിക്കും.
NSSന്റെയും NCCയുടെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധസേന രൂപീകരിക്കും. ഒരു സ്ഥിരം സംവിധാനമായി ഈ സേനയെ നിലനിർത്താൻ നടപടി സ്വീകരിക്കും – മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

\"\"


നവംബർ ഒന്നിന് കലാലയം മുതൽ തൊട്ടടുത്തുള്ള പ്രധാന ജംഗ്ഷൻ വരെ ജനശ്രദ്ധയാകർഷിച്ച് തീർക്കുന്ന മനുഷ്യ ചങ്ങലയിൽ വിദ്യാർത്ഥികളും അധ്യാപകരും അണിനിരക്കും. തുടർന്ന് ലഹരിഭൂതത്തെ പ്രതീകാത്മകമായി കത്തിച്ച് ക്യാമ്പയിന് സമാപനം കുറിക്കും – മന്ത്രി ബിന്ദു അറിയിച്ചു.

\"\"

Follow us on

Related News