SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: കുറഞ്ഞ കാലയളവിനുള്ളിൽ അനായാസം ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ ആത്മവിശ്വാസമേകുന്ന \’\’കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് \’\’കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് അപേക്ഷകൾ ക്ഷണിച്ചു. ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാനുള്ള സൗകര്യം തിരുവനന്തപുരം, കണ്ണൂർ സെന്ററുകളിൽ ലഭ്യമാണ്. +2, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 15 ഒക്ടോബർ.
50 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 1,180 രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക്: 0471-2365445, 9496015002, http://reach.org.in