SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
കോട്ടയം: മഹാത്മഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴി പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനിൽ ഫീസ് അടച്ച്, അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യതാ രേഖകളുടെ അസ്സൽ സഹിതം ഒക്ടോബർ മൂന്നിന് വൈകുന്നേരം നാലിനു മുൻപ് അലോട്‌മെന്റ് ലഭിച്ച കോളജിൽ നേരിട്ട് എത്തി പ്രവേശനം നേടണം.
നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം കോളജിലെത്തി പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. മുൻ അലോട്ട്‌മെന്റുകളിൽ സ്ഥിര പ്രവേശനം എടുത്തശേഷം ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കുകയും അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്തവർ നിലവിൽ ലഭിച്ച അലോട്ട്‌മെന്റിൽ പ്രവേശനം നേടണം.
ഇവരുടെ മുൻ അലോട്ട്‌മെന്റ് റദ്ദാക്കപ്പെട്ടിട്ടുണ്ട്. താത്കാലിക പ്രവേശനം എടുത്തവർക്കും പ്രവേശനം ലഭിക്കാത്തവർക്കും ഓപ്ഷൻ പുന:ക്രമീകരണത്തിന് ഒക്ടോബർ ആറിന് അവസരം ലഭിക്കും.