SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: വിദ്യാർഥികളെ തൊഴിൽ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച \’കണക്റ്റ് കരിയർ ടു കാമ്പസ്\’ ക്യാമ്പയിൻ വഴി ഇതുവരെ തൊഴിൽ നൈപുണ്യ കോഴ്സുകളിൽ പ്രവേശനം നേടിയത് 3,700 പേർ. അസാപ് കേരളയും കേരള നോളജ് ഇക്കോണമി മിഷനും ചേർന്നാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഓൺലൈൻ വഴിയും നേരിട്ടും നൽകുന്ന 133 കോഴ്സുകളിലായാണ് 3,700 വിദ്യാർഥികൾ പ്രവേശനം നേടിയത്. ക്യാമ്പസുകളിൽ തൊഴിൽ പരിശീലനം ലഭ്യമാക്കുന്ന ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പരിപാടിയും ഇതിന്റെ ഭാഗമാണ്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും തൊഴിൽ വകുപ്പിന്റെയും സഹകരണത്തോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐ ടി ഐ കൾ, മറ്റ് നൈപുണ്യ പരിശീലന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായാണ് ക്യാമ്പയിൻ നടത്തുന്നത്.
വിദ്യാഭ്യാസവും തൊഴിൽ മേഖലയുടെ ആവശ്യവും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ഇടപെടലാണു ക്യാമ്പയിന്റെ ലക്ഷ്യം. ഇന്റർവ്യൂ പരിശീലനം, മെന്ററിങ്, ഹ്രസ്വകാല നൈപുണ്യ പരിശീലനം എന്നിവ നൽകി തൊഴിൽസജ്ജരായ ഉദ്യോഗാർഥികളെ രൂപപ്പെടുത്തി തൊഴിൽ മേഖലയിലെത്തിക്കുന്നതിനാണ് കേരള നോളജ് ഇക്കോണമി മിഷൻ പ്രവർത്തിക്കുന്നത്. ഈ ലക്ഷ്യം നടപ്പാക്കുന്നതിനായി രൂപവത്ക്കരിച്ച ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്മന്റ് സിസ്റ്റം വഴി തൊഴിൽ വൈദഗ്ദ്യം നേടുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് സാധിക്കും.