SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തേഞ്ഞിപ്പലം:പി.എസ്.സിയുടെ കായിക ക്ഷമതാ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലയില്‍ സൗജന്യ കായിക പരിശീലന പരിപാടിക്ക് തുടക്കമായി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും സര്‍വകലാശാലാ കായിക വിഭാഗവും ചേര്‍ന്നു നടത്തുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡോ. സി.സി. ഹരിലാല്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ. ശൈലേഷ്, ബ്യൂറോ ചീഫ് ടി. അമ്മാര്‍, പി. ഹരിഹരന്‍, ഡോ. കെ.പി. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
അത്‌ലറ്റിക്‌സ് വിഭാഗം കോച്ചുമാരുടെ മേല്‍നോട്ടത്തില്‍ സര്‍വകലാശാലാ സ്‌റ്റേഡിയത്തില്‍ വെച്ച് 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുന്നത്.