SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
കോഴിക്കോട്: വിദ്യാർഥികൾക്കിടയിൽ ബഹിരാകാശ രംഗത്തെ അറിവുകൾ വർധിപ്പിക്കാൻ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ നടത്തുന്നു. കോഴിക്കോട് യുഎൽ സ്പേസ് ക്ലബ്ബാണ് നടത്തുന്നത്.
ബഹിരാകാശ വാരത്തിലാണ് മത്സരങ്ങൾ നടത്തുന്നത്. തിങ്ക് ഫോർ എ ബെറ്റർ ടുമോറോ – ആശയമത്സരം, പോയിന്റ് ദ കോസ്മോസ് – ചിത്രരചനാ മത്സരം, അസ്ട്രോഫയൽ സ്പേസ് ക്വിസ് മത്സരം എന്നിവയാണ് നടത്തുന്നത്. 8 – 12 ക്ലാസുകളിലെ കുട്ടികളെ ഒറ്റ വിഭാഗമായി കണക്കാക്കിയാണ് പങ്കെടുപ്പിക്കുക. ആദ്യ രണ്ട് മത്സരങ്ങൾക്ക് ഒരു സ്കൂളിൽ നിന്ന് ഒരു വിദ്യാർഥിക്ക് പങ്കെടുക്കാം.
ഇതിനു വിദ്യാലയങ്ങൾ വഴി റജിസ്റ്റർ ചെയ്യണം. ക്വിസ് മത്സരത്തിനു നേരിട്ട് അപേക്ഷിക്കാം. http://ulspaceclub.in വഴി റജിസ്റ്റർ ചെയ്യാം.