SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: ദേവസ്വം ബോർഡുകളിലെ നിയമനത്തിനു പണം വാങ്ങുന്ന സംഘത്തിന്റെ തട്ടിപ്പിൽ പെടരുതെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായർ. റിക്രൂട്ട്മെന്റ് ബോർഡ് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 4 കേസുകളിലായി 3 പേരെ സമീപകാലത്ത് അറസ്റ്റ് ചെയ്തിരുന്നു.
ചെന്നൈ ആസ്ഥാനമായ സ്വകാര്യ ഏജൻസിയും കായംകുളത്തെ ഒരാൾക്കും ഇതിൽ പങ്കുണ്ടെന്നും കണ്ടെത്തിയിരുന്നു. വൈക്കം ക്ഷേത്രകലാപീഠം, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ്, റിക്രൂട്ട്മെന്റ് ബോർഡ് ആസ്ഥാനം എന്നിവിടങ്ങളിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകാമെന്നു പറഞ്ഞാണ് സംഘം പണം വാങ്ങി തട്ടിപ്പു നടത്തിയത്.
വ്യാജ നിയമന ഉത്തരവ് നൽകുകയായിരുന്നു. ചെന്നൈയിലെ സ്ഥാപനത്തിന്റെ പേരിലാണ് വ്യാജ നിയമന ഉത്തരവ് നൽകിയത്. റിക്രൂട്ട്മെന്റ് ബോർഡ് ദേവസ്വം ബോർഡ് എന്നിവയുടെ വ്യാജ ലെറ്ററും സീലും ഇതിൽ ഉപയോഗിക്കുകയും ചെയ്തു. ഇതോടെയാണ് മുന്നറിയിപ്പുമായി ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായർ രംഗത്തെത്തിയത്.