പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം 26, 27 തീയതികളിൽ: ഫലം 26ന് രാവിലെ 9ന്

Sep 24, 2022 at 7:49 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് വഴിയുള്ള പ്രവേശനം 26, 27 തീയതികളിൽ നടക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 26ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും.

വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്കും 23ന് വൈകിട്ട് 5 വരെ സമയം നൽകിയിരുന്നു. രണ്ടാം അലോട്ട്മെന്റിന് ലഭിച്ച 15067 അപേക്ഷകളിൽ 15571 എണ്ണം പരിഗണിച്ചിട്ടുണ്ട്. അപേക്ഷയിൽ തെറ്റുകൾ സംഭവിച്ച 496 എണ്ണം പരിഗണിച്ചിട്ടില്ല. 22928 ഒഴിവുകളാണ് ആകെയുള്ളത്.

അലോട്ട്മെന്റ് വിവരങ്ങൾ http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ സ്കൂളിൽ രക്ഷിതാവിനൊപ്പം സർട്ടിഫിക്കറ്റുകളുമായി എത്തി ഫീസടച്ച് പ്രവേശനം നേടണം. ഇതിനു ശേഷമുള്ള സ്കൂൾ തല വേക്കൻസി 28-ന് ഉച്ചയ്ക്ക് പ്രസിദ്ധീകരിക്കും.

\"\"

ഏകജാലകത്തിലൂടെ മെറിറ്റ്, സ്പോർട്സ് ക്വാട്ട വഴി പ്രവേശനം നേടിയവർക്ക് സ്കൂൾ ട്രാൻസ്ഫറിനും അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട വിശദ നിർദേശങ്ങളും 28-ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

\"\"

Follow us on

Related News