SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: ഈ അധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിന് വിമുക്തഭടന്മാരുടെ മക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയനവർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനം മാർക്ക് ലഭിച്ച, പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കൾക്ക് അപേക്ഷിക്കാം. വിമുക്തഭടന്റെ/ രക്ഷകർത്താവിന്റെ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ താഴെയായിരിക്കണം.
പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30നു മുമ്പ് ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസുകളിൽ സമർപ്പിക്കണം. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും: http://ainikwelfarekerala.org സന്ദർശിക്കുക.