SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ പ്രഥമ യൂണിവേഴ്സിറ്റി പ്രഥമ യൂണിയന്‍ ചെയര്‍പഴ്സണായി വയനാട് ഗവ. എന്‍ജിനീയറിങ് കോളജിലെ അനശ്വര.എസ്.സുനിലിനെ തിരഞ്ഞെടുത്തു.
ഇതടക്കം മുഴുവന്‍ ജനറല്‍ സീറ്റുകളും എസ്എഫ്ഐ നേടി. ജനറല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 42ല്‍ 28 പേര്‍ വോട്ട് ചെയ്തു. ഇതില്‍ 25 വോട്ടുകള്‍ അനശ്വരയ്ക്ക് ലഭിച്ചു. ജനറല്‍ സെക്രട്ടറിയായി തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ കെ.അഞ്ജനയാണ് ജയിച്ചത്. എം.ടി.ആര്യ വിജയന്‍, എം.ബി.ജോസ്, പി.കെ.ആല്‍ബിന്‍ എന്നിവര്‍ എതിരില്ലാതെ വൈസ് ചെയര്‍മാന്‍മാരായി. എസ്.വൈശാഖ്, വി.രാഹുല്‍, ആര്‍ദ്ര.ആര്‍.കുമാര്‍ എന്നിവരാാണ് ജോയിന്റ് സെക്രട്ടറിമാര്‍.