SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ റിസൾട്ട് പ്രകാരമുള്ള പ്രവേശനം (സെപ്റ്റംബർ19,20 തീയതികളിൽ) ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 10മുതൽ പ്രവേശനം ആരംഭിക്കും.
കാൻഡിഡേറ്റ് ലോഗിനിലെ TRANSFER ALLOT RESULTS\” എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്കൂൾ പ്രിൻസിപ്പൾമാർ ചെയ്ത്
കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ എടുത്ത് നൽകേണ്ടതുമാണ്.
അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെൻറ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി നൽകണം. യോഗ്യത സർട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവസർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച
സ്കൂൾ കോഴ്സിൽ പ്രവേശനം നേടേണ്ടതാണ്.👇🏻👇🏻
രണ്ടാം ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും
അലോട്ട്മെന്റിനായുള്ള വിശദ നിർദ്ദേശങ്ങളും സെപ്റ്റംബർ 22 ന് രാവിലെ 9
മണിയ്ക്ക് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.