SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഉടൻ പ്രസിദ്ധീകരിക്കും. ഇന്നോ നാളെയോ അലോട്മെന്റ് വരുമെന്നാണ് സൂചന. വോക്കേഷണൽ ഹയർ സെക്കൻഡറിയുടെ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് കഴിഞ്ഞ ദിവസം വന്നിരുന്നു. ഇത് പ്രകാരമുള്ള പ്രവേശനം ഇന്ന് (സെപ്റ്റംബർ 17) വൈകിട്ട് 4ന് അവസാനിക്കും. സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. 👇🏻👇🏻
ഇവർക്ക് താൽക്കാലിക പ്രവേശനം അനുവദനീയമല്ല. ആദ്യത്തെ സപ്ലിമെന്ററി ആലോട്മെന്റിനു ശേഷം കേരളത്തിൽ ഇനി ബാക്കിയുള്ളത് 62,192 പ്ലസ് വൺ സീറ്റുകളാണ്. ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ പൂർത്തിയായ ശേഷം 14 ജില്ലകളിലായി ബാക്കിയുള്ള സീറ്റുകളുടെ എണ്ണമാണിത്. മെറിറ്റ് ക്വാട്ട, മാനേജ്മെന്റ് ക്വാട്ട, അൺ എയിഡഡ് ക്വാട്ട എന്നിങ്ങനെ മൂന്ന് ക്വാട്ടകളിലായാണ് ഇത്രയും സീറ്റുകൾ. ഈ സീറ്റുകളിലേക്കുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ആണ് ഉടൻ പ്രസിദ്ധീകരിക്കുക. വിശദാംശങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ലഭ്യമാകുന്നതാണ്.