SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തിരുവനന്തപുരം: സ്കൂളുകൾക്ക് അടുത്തുള്ള കടകളിൽ ലഹരി ഉത്പന്നങ്ങൾ വിൽപന നടത്തിയാൽ ആ കട പിന്നീട് തുറന്നു പ്രവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ലഹരി ഉപയോഗവും വില്പനയും തടയാനുള്ള കർമപദ്ധതിക്ക് ഒക്ടോബർ 2ന് തുടക്കമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.👇🏻
നവംബർ ഒന്നുവരെ നീണ്ടുനിൽക്കുന്ന കർമ്മ പദ്ധതിയിൽ ഏവരും അണിനിരക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലഹരി വിൽപ്പനയെക്കുറിച്ചോ ഉപയോഗത്തെ കുറിച്ചോ ജനങ്ങൾക്ക് രഹസ്യവിവരം
നൽകാം. ഇതിനായി എക്സൈസിന്റെ
കൺട്രോൾ റൂമിൽ വിളിക്കാം.👇🏻
സംസ്ഥാനത്തുടനീളം , തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ
പ്രവർത്തനങ്ങൾക്കായി പ്രത്യേക സമിതികൾ
രൂപീകരിക്കും. സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി, തദ്ദേശ, എക്സൈസ് മന്ത്രിമാരും
ഉദ്യോഗസ്ഥരുമാണ് ഉണ്ടാകുക.
യുവാക്കളും വിദ്യാർഥികളും സ്ത്രീകളും കുടുംബശ്രീ പ്രവർത്തകരും മത-സാമുദായിക
സംഘടനകളും ക്ലബുകളും റസിഡന്റ്
അസോസിയേഷനുകളും സാമൂഹിക
സാംസ്കാരിക സംഘനകളും രാഷ്ട്രീയ
പാർട്ടികളും കർമപദ്ധതിയിൽ
അണിചേരും. സിനിമാ, സീരിയൽ,
സ്പോർട്സ് മേഖലകളിലെ പ്രമുഖരും
കർമപദ്ധതിക്കു പിന്തുണ അറിയിച്ചിട്ടുണ്ട്.