പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

സംസ്ഥാനത്തെ സ്കൂളുകളിൽ മലയാളം വായിക്കാൻ അറിയാത്ത വിദ്യാർത്ഥികളും: മൂന്നാം ക്ലാസിൽ 56 ശതമാനം കുട്ടികൾക്കും മലയാളം അറിയില്ല

Sep 11, 2022 at 6:03 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

ന്യൂഡൽഹി: കേരളത്തിലെ സ്കൂളുകളിൽ ശരിയായ രീതിയിൽ മലയാളം വായിക്കാൻ അറിയാത്ത വിദ്യാർത്ഥികൾ ഉണ്ടെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ സർവേ റിപ്പോർട്ട്. സ്കൂളുകളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന \’നിപുൺമിഷൻ\’ പദ്ധതിയുടെ ഭാഗമായി എൻസിഇആർടിയും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയവുമാണ് സർവേ നടത്തിയത്. കേരളത്തിൽ 104 സ്കൂളുകളിലെ ആയിരത്തിലേറെ വിദ്യാർഥികളാണ് സർവേയുടെ ഭാഗമായത്.

\"\"

സംസ്ഥാനത്തെ മൂന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളിൽ 56 ശതമാനം കുട്ടികൾക്കും
ശരിയായ രീതിയിൽ മലയാളം വായിക്കാനും എഴുതാനും കഴിയുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിന്‌ പുറമെ
ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര
സംസ്ഥാനങ്ങളിലും സ്കൂൾ വിദ്യാർഥികൾക്ക്
സ്വന്തം ഭാഷാ പ്രാവീണ്യം കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ 10,000 സ്കൂളുകളിലെ മൂന്നാം ക്ലാസുകളിലെ 86,000ത്തോളം വിദ്യാർഥികളാണ് സർവേയിൽ പങ്കെടുത്തത്.


കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികളിൽ 16 ശതമാനം പേർ മാത്രമാണ് മലയാളത്തിൽ
മികച്ച പ്രകടനം കാഴ്ചവച്ചത്. 56 ശതമാനം വിദ്യാർഥികൾക്കും മലയാളം ശരിയായി വായിക്കനോ മനസിലാക്കാനോ സാധിക്കുന്നില്ല. 28 ശതമാനം
വിദ്യാർഥികളുടെ പ്രകടനം ശരാശരിയാണ്.

\"\"

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...