വിദൂരവിദ്യാഭ്യാസ ബിരുദങ്ങൾ ഇനി റഗുലറിന് തുല്യം: ഒരേ തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ നൽകാൻ യുജിസി തീരുമാനം

Sep 9, 2022 at 10:08 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

ന്യൂഡൽഹി:വിദൂര വിദ്യാഭ്യാസത്തിലൂടെയും
ഓൺലൈൻ വഴിയും അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടുന്ന ബിരുദവും
ബിരുദാനന്തര ബിരുദവും ഇനി റഗുലർ ബിരുദങ്ങൾക്ക് തുല്യമാകും. വിദൂര വിദ്യാഭ്യാസ വിദ്യാർഥികൾക്ക് ഏറെ ആശ്വാസകരമായ തീരുമാനം യുജിസി കൈകൊണ്ടു. ഓപൺ ആൻഡ് ഡിസ്റ്റൻസ്
ലേണിങ് പ്രോഗ്രാംസ് ആൻഡ് ഓൺലൈൻ
പ്രോഗ്രാംസ് ചട്ടം 22 അനുസരിച്ചാണ് പുതിയ തീരുമാനം.

\"\"

നിലവിൽ പല സർവകലാശലകളും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും പരമ്പരാഗത കോഴ്സുകൾക്കുമുള്ള ബിരുദ
സർട്ടിഫിക്കറ്റുകൾ വ്യത്യസ്തമായാണ്
നൽകുന്നത്. വിദൂര വിദ്യാഭ്യാസത്തിലൂടെ നേടുന്ന സർട്ടിഫിക്കറ്റുകളിൽ വിദൂര വിദ്യാഭ്യാസമെന്ന് രേഖപ്പെടുത്തുന്നതും അല്ലാത്തതുമായ സർവകലാശാലകളുണ്ട്. വിദേശരാജ്യങ്ങളിലടക്കം വിദൂര വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ജോലി സ്ഥാനക്കയറ്റത്തിനും തുടർപഠനത്തിനും പരിഗണിക്കുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണ് ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾക്ക് ഏകീകരണത്തിന് യുജിസി തീരുമാനമെടുത്തത്.

\"\"

Follow us on

Related News