SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
ന്യൂഡൽഹി: ഈ വർഷത്തെ NEET -UG ഫലം സെപ്റ്റംബർ 7ന് പ്രഖ്യാപിക്കും. പരീക്ഷാഫലത്തിനു മുന്നോടിയായി താത്കാലിക ഉത്തരസൂചിക, ഒ.എം.ആർ. ഷീറ്റിന്റെ സ്കാൻചെയ്ത ഇമേജ്, റസ്പോൺസസ് എന്നിവ ഓഗസ്റ്റ് 30ന് പുറത്തുവിടും. ഇവ http://neet.nta.nic.in ൽ ലഭ്യമാകും. ഇവയിൽ പരാതിയുള്ളവർക്ക് ചോദ്യംചെയ്യാനുള്ള സൗകര്യം തുടർന്ന് ലഭ്യമാക്കും. ഒരു ഉത്തരസൂചികയും ഒരു റസ്പോൺസും ചലഞ്ച് ചെയ്യുന്നതിന് 200 രൂപവീതം ഫീസ് അടയ്ക്കണം. ഒ.എം.ആർ.
ഷീറ്റിന്റെ സ്കാൻ ചെയ്ത ഇമേജ്, അപേക്ഷയിൽ നൽകിയ ഇ-മെയിലിലും
ലഭ്യമാക്കും.