പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

പ്ലസ് വൺ പ്രവേശനം: അലോട്ട്മെന്റ് നടക്കുന്നത് അംഗീകൃത ശാസ്ത്രീയ മാർഗങ്ങളിലൂടെ: മന്ത്രി വി. ശിവൻകുട്ടി

Aug 26, 2022 at 6:12 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നടക്കുന്നത് അംഗീകൃത ശാസ്ത്രീയ മാർഗങ്ങളിലൂടെയെന്ന് മന്ത്രി വി.ശിവൻകുട്ടി. മാധ്യമങ്ങൾ വിവരിക്കുന്ന സംഗതികൾ വർഷങ്ങളായി തുടർന്നു വരുന്നവയാണ്.


ബോണസ് പോയിന്റുകൾ കുറച്ചു കൊണ്ടു വരാനാണ് ഇപ്പോൾ ശ്രമിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ 18 പോയിന്റ് വരെ ബോണസ്സായി നൽകിയിരുന്നത് 10 ആക്കി നിജപ്പെടുത്തിയിരിക്കുകയാണ്. നീന്തലിന് നൽകിക്കൊണ്ടിരുന്ന ബോണസ് പോയിന്റ് നിർത്തലാക്കിയത് ഇതിന് ഉദാഹരണമാണ്.👇🏻👇🏻

\"\"


ഒരുപാട് മാനദണ്ഡങ്ങൾ പരിഗണിച്ചതിനുശേഷമാണ് പേരിലെ അക്ഷരക്രമവും ജനനത്തീയതിയും ഒക്കെ  പരിഗണിക്കുന്നത്. തുല്യ സ്കോർ നേടിയവരെ പരിഗണിക്കുമ്പോഴാണ് മറ്റു ഘടകങ്ങൾ പരിഗണിക്കാൻ നിർബന്ധിതരാകുന്നത്. പി.എസ്.സി. പോലും നിയമനങ്ങൾക്ക് സ്വീകരിക്കുന്നത് ഈ മാതൃകയാണ്.


ഇത്തരം ഘടകങ്ങൾ പരിഗണിച്ചില്ലെങ്കിൽ കുട്ടികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ചിതറിപ്പോകുന്ന അവസ്ഥയുണ്ടാകും. പരമാവധി കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള സ്കൂളുകളിൽ അവർക്ക് ഇഷ്ടമുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാൻ കഴിയുന്നത് ഈ സംവിധാനത്തിന്റെ വിജയമാണ്.ഏകജാലകം സംവിധാനം വഴി പ്ലസ് വൺ പ്രവേശനം നടത്തുന്ന അപൂർവ്വം സംസ്ഥാനമാണ് കേരളം. അതിനു മുമ്പ് മെറിറ്റ് അടിസ്ഥാനത്തിൽ ലഭ്യമാകുന്ന സീറ്റുകൾ വളരെ കുറവായിരുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

\"\"

Follow us on

Related News