പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾ

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി: അവസരം ലഭിക്കാതെ പുറത്തുനിൽക്കുന്നത് 1.15ലക്ഷം വിദ്യാർത്ഥികൾ

Aug 25, 2022 at 11:59 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കമായി. മൂന്ന് അലോട്മെന്റുകളിലായി പ്രവേശനം നേടിയ 3,08000 വിദ്യാർത്ഥികളാണ് ഇന്നുമുതൽ സ്കൂളിൽ എത്തിത്തുടങ്ങിയത്.

പ്രവേശനോത്സവത്തിന്റെ ഭാഗമായി മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം മോഡൽ സ്‌കൂളിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലുമെത്തി വിദ്യാർത്ഥികളെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചു. ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചെങ്കിലും പ്രവേശനം നേടാൻ കഴിയാതെ 1,15,482 വിദ്യാർത്ഥികൾ പുറത്ത് നിൽക്കുകയാണ്. 👇🏻👇🏻

\"\"

ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച് 4,23,482 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 3.08 ലക്ഷം വിദ്യാർത്ഥികക്ക് പ്രവേശനം ലഭിച്ചെങ്കിലും മറ്റുള്ള വിദ്യാർത്ഥികളുടെ പ്രവേശനനടപടികൾ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ഇന്ന് മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം അവസാനിക്കും. ഇനി ശേഷിക്കുന്ന വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി അലോട്മെന്റ് വഴിയാണ് പ്രവേശനം ലഭിക്കുക. ഇതിന് അപേക്ഷ പുതുക്കി നൽകുകയും വേണം. നാളെ ഇതിനുള്ള നോട്ടിഫിക്കേഷൻ വരും എന്നാണ് വിവരം. എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ പല വിദ്യാർത്ഥികൾക്കും ഇതുവരെ ഇഷ്ട വിഷയവും ഇഷ്പ്പെട്ട സ്കൂളും ലഭിച്ചിട്ടില്ല. മറ്റുള്ളവർക്ക് ഇതുവരെ അലോട്ട്മെന്റും ലഭിച്ചിട്ടില്ല.

\"\"

Follow us on

Related News