SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: കേരള സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് മാനേജ്‌മന്റ് മേഖലയിൽ പ്രഫഷനൽ ഡിപ്ലോമ സർട്ടിഫിക്കേഷനും ഇന്റേൺഷിപ്പിനും അവസരം. സർക്കാർ അംഗീകൃത പോളിടെക്‌നിക് കോളജിലോ ആർട്സ് ആൻഡ് സയൻസ് കോളജിലോ ചേർന്ന് പ്രായഭേദമന്യേ ഏതൊരാൾക്കും തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാം. യോഗ്യതയായി എസ്എസ്എൽസി, പ്ലസ് ടു ഉണ്ടായിരിക്കണം. കേരള സർക്കാർ അംഗീകൃത CCEK സർട്ടിഫിക്കേഷനും ഒപ്പം കേന്ദ്ര സർക്കാർ അംഗീകൃത NSDC സർട്ടിഫിക്കേഷനും ഈ കോഴ്സുകൾക്ക് നേടാവുന്നതാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവർക്കു പ്രഫഷനൽ ഡിപ്ലോമയും പ്ലസ്ടു / ഡിഗ്രി വിദ്യാർഥികൾക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളും പ്രത്യേകമായി രൂപപ്പെടുത്തിയിട്ടുണ്ട്.
ഒന്നര വർഷമാണ് ഈ കോഴ്സുകളുടെ ദൈർഘ്യം. മറ്റു കോഴ്സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും റഗുലർ ക്ലാസിനു പുറമേ ശനി, ഞായർ, മോണിങ്, ഈവനിങ് പാർട്ട് ടൈം/ ഓൺലൈൻ ബാച്ചുകളിലായി പഠിക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. അനുവദിച്ചിട്ടുള്ള മൊത്തം സീറ്റിന്റെ 10 % – എസ്സി, എസ്ടി, 5 % – എസ്ഇബിസി/ ഒഇസി, 5 % – ബിപിഎൽ എന്നിങ്ങനെ സംവരനം ചെയ്തിട്ടുണ്ട്. ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ സംവരണ സീറ്റിലേക്ക് പ്രവേശം ലഭിച്ച വിദ്യാർഥികൾക്ക് കോഴ്സ് ഫീസിൽ 50 % ഇളവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ www.ccekcampus.org എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത്, പഠിക്കുവാൻ ആഗ്രഹിക്കുന്ന കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫിസിൽ (CE സെൽ) സമർപ്പിക്കേണ്ടതാണ്. കോളേജുകളിൽ നിന്ന് നേരിട്ടും അപേക്ഷ ഫോം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9048999908, 8590934733 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.