SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: ഈ വർഷത്തെ എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് വിദ്യാർത്ഥികൾ ഓൺലൈൻ വഴി സമർപ്പിച്ച മാർക്കുകൾ പരിശോധിക്കുന്നതിനും ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ മാർക്കുകൾ ഉൾപ്പെടുത്തുന്നതിനും അവസരം. ആഗസ്റ്റ് 30ന് വൈകീട്ട് 5വരെയാണ് സമയം. പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in വഴിയാണ് മാർക്കുകൾ സമർപ്പിക്കേണ്ടതും മുൻപ് സമർപ്പിച്ച മാർക്ക് വിവരങ്ങൾ പരിശോധിക്കേണ്ടതും.
ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മാർക്ക് സമർപ്പിക്കാത്തവരുടെയും മാർക്ക് വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാത്തവരുടെയും തിരുത്തലുകൾ നടത്താത്തവരുടെയും നിലവിലെ മാർക്ക് അതേപടി റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് പരിഗണിക്കുന്നതാണ്. വിവരങ്ങൾക്ക് 04712525300 എന്ന ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുക.