SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ന്യൂഡൽഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗ്രേഡ്-1) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വകുപ്പുകളിലായി 99 ഒഴിവുകളാണ് ഉള്ളത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്-10, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്-15, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-8, സിവില്‍ എന്‍ജിനീയറിങ്-19, മെക്കാനിക്കല്‍ എന്‍ജിനീയറിങ്-12, പ്രൊഡക്ഷന്‍ & ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്-6, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-7, ഫിസിക്സ്-5, മാത്തമാറ്റിക്സ്-2, ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സസ്-2, ബിസിനസ് അഡ്മിനിസ്ട്രേഷന്‍-4, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്-9 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലെ ഒഴിവുകള്‍.
യോഗ്യത
പിഎച്ച്.ഡി. ബിരുദം. ബിരുദ/ബിരുദാനന്തരബിരുദ കോഴ്സുകളില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ പാസായിരിക്കണം. പിഎച്ച്.ഡി.ക്കുശേഷം മൂന്നുവര്‍ഷത്തെയോ ആകെ ആറുവര്‍ഷത്തെയോ അധ്യാപന/ഗവേഷണ പരിചയം. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപയും മറ്റുള്ളവർക്ക് 1,000 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷകൾ ഓൺലൈനായി സെപ്റ്റംബര്‍ 5വരെ http://nitkkr.ac.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും താഴെ പറയുന്ന വിലാസത്തിൽ സെപ്റ്റംബര്‍ 10-നകം ലഭിക്കത്തക്കവിധത്തില്‍ അയക്കണം. വിലാസം: Registrar, National Institute of Technology, Kurukshetra-136119 (Haryana). ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ പിന്നീട് ഇന്റര്‍വ്യൂവിന് ക്ഷണിക്കും.