SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററിഅലോട്ട്മെന്റിനുള്ള അപേക്ഷകൾ നാളെമുതൽ സമർപ്പിക്കാം.സപ്ലിമെന്ററി
അലോട്ട്മെന്റിനുള്ള ഒഴിവുകൾ നാളെ (ഓഗസറ്റ് 19) പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ രണ്ട് അലോട്ട്മെന്റുകളും സപ്ലിമെന്ററിഘട്ടത്തിൽ ഒരു അലോട്ട്മെൻറും ഉൾപ്പെട്ടതാണ് പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റുകൾ ആഗസ്റ്റ് 17ന് പൂർത്തിയായിരുന്നു.
മുഖ്യഘട്ടത്തിൽ സ്പോർട്സ് മികവ് രജിസ്ട്രേഷൻ നടത്തി ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും സ്കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് നാളെ (ആഗസ്റ്റ് 19) മുതൽ 25ന് വൈകിട്ട് 5 മണിവരെ അതത് ജില്ലാ സ്പോർട്സ് കൗൺസിലുകളുമായി ബന്ധപ്പെട്ട് നേടാവുന്നതാണ്.
മുഖ്യഘട്ടത്തിൽ സ്കോർ കാർഡ് നേടിയ ശേഷം സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർക്കും, 👇🏻👇🏻
പുതിയതായി സ്കോർ കാർഡ് നേടുന്നവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി അപേക്ഷ പുതുക്കുവാനുള്ള സൗകര്യം ക്യാൻഡിഡേറ്റ് ലോഗിനിലെ Renewal Application എന്ന ലിങ്കിലൂടെ ലഭ്യമാകുന്നതാണ്. പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടവർ Create Candidate Login-Sports meileilegos Candidate Login-Sports രൂപീകരിക്കേണ്ടതാണ്. പ്രവേശനവുമായി ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങൾ കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് നിർവഹിക്കേണ്ടത്. 2022 ആഗസ്റ്റ് 19 മുതൽ ആഗസ്റ്റ് 26 വൈകിട്ട് 5 മണി വരെ ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകൾ അഡ്മിഷൻ വെബ്സൈറ്റായ http://hscap.kerala.gov.in -ൽ 2022 നാളെ (ആഗസ്റ്റ് 19ന്) പ്രസിദ്ധീകരിക്കുന്നതാണ്.