പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

സമഗ്രശിക്ഷാ കേരള പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കും: മന്ത്രി വി. ശിവൻകുട്ടി

Aug 16, 2022 at 8:11 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം കൂടുതൽ ജനകീയമാക്കുന്നതിന് ജനപ്രതിനിധികളെ ഉൾപ്പെടുത്തി സമഗ്ര ശിക്ഷ കേരളയുടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷ കേരളയുടെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

\"\"

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പുവരുത്തി വിദ്യാലയങ്ങളിലെ പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രധാന കേന്ദ്ര പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന -ജില്ലാ -ബിആർസി തലങ്ങളിലെ പദ്ധതി പ്രവർത്തനങ്ങൾ, ആസൂത്രണം, നിർവഹണം , ഉദ്യോഗസ്ഥ ശാക്തീകരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് മന്ത്രി യോഗം വിളിച്ചു ചേർത്തത്. സമഗ്ര ശിക്ഷ കേരളം പുതിയ അക്കാദമിക വർഷത്തിൽ നടപ്പിലാക്കിയ പദ്ധതി പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ വിലയിരുത്തലും യോഗത്തിൽ ഉണ്ടായി. സംസ്ഥാന ജില്ലാതല പ്രോഗ്രാം ഓഫീസർമാർ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അതുവഴി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സംയോജിത പദ്ധതി പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ഏജൻസികൾ സംയുക്തമായി തയ്യാറാക്കി നടപ്പിലാക്കണമെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ.എ.എസ് ,സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ. ആർ, എസ്.സി. ഇ. ആർ. ടി.ഡയറക്ടർ. ഡോ. ജയപ്രകാശ് , കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അൻവർ സാദത്ത് , മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ , സംസ്ഥാന – ജില്ലാ തലത്തിലെ പ്രോഗ്രാം ഓഫീസർമാർ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ,ഫിനാൻസ് ഓഫീസർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു .

Follow us on

Related News