SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി കരാറടിസ്ഥനത്തിൽ ആയൂർവേദ തെറാപ്പിസ്റ്റാകാൻ അവസരം. തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന ഓഗസ്റ്റ് 25 ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം. അപേക്ഷകർ 40 വയസിന് താഴെയുള്ളവരായിരിക്കണം. എസ്.എസ്.എൽ.സിയും അംഗീകൃത സർവകലാശാല/ സർക്കാരിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത ആയൂർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റുമാണ് യോഗ്യത.