SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
കോഴിക്കോട്: തുർക്കിയിലെ പ്രശസ്ത ബുസ്ലാരിസ് സ്കോളർഷിപ്പിന് അർഹനായി മലയാളി വിദ്യാർത്ഥി കെ.എം. അഷ്ഫാക്ക് അഹമ്മദ്. തുർക്കിയിലെ ഉന്നത വിദ്യാഭ്യാസത്തിന് അവിടുത്തെ സർക്കാർ നൽകുന്ന പ്രശസ്ത സ്കോളർഷിപ്പ് ആണിത്. നാലര ലക്ഷം രൂപയാണ് (ഒരു ലക്ഷം തുർക്കി ലിറ) സ്റ്റൈപന്‍റ് ലഭിക്കുക.
കൊണ്ടോട്ടി സ്വദേശിയായ അഷ്ഫാക്ക് ഫേസ് മർക്കസിലെ പ്ലസ് ടു വിദ്യാർഥിയാണ്. പ്ലസ് ടു പരീക്ഷയിൽ ബയോ സയൻസിൽ ഉന്നത മാർക്ക് വാങ്ങിയാണ് അഷ്ഫാക്ക് വിജയിച്ചത്. കരാബുക്ക് സർവകലാശാലയിൽ ഫിസിയോതെറാപ്പി ആൻഡ് റിഹാബിലിറ്റേഷൻ എന്ന വിഷയത്തിലാണ് അഷ്ഫാക്ക് ബിരുദത്തിന് ചേരുക.
ഫാറൂഖ് കോളജ് കുളത്തിൽ മലയിൽ മുഹമ്മദ് ബഷീർ-ബാസിമ ദമ്പതികളുടെ മകനാണ് അഷ്ഫാക്ക് അഹമ്മദ്.