SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
തിരുവനന്തപുരം: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന \’ഹർ ഘർ തിരംഗയുടെ\’ ഭാഗമായി ദേശീയ പതാക കൈമാറാനെത്തിയ കളക്ടർ കുട്ടികളിലൊരാളായി മാറിയപ്പോൾ സദസിൽ നിറഞ്ഞത് കരഘോഷം തിരുവനന്തപുരം ജില്ലാകളക്ടർ ജെറോമിക്

ജോർജാണ് കുട്ടികളെ കയ്യിലെടുത്ത് താരമായത്. ശ്രീചിത്രാ ഹോമിലെയും കട്ടേല ഡോ. അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കും ദേശീയ പതാകകൾ കൈമാറുന്നതായിരുന്നു ചടങ്ങ്. കുട്ടികൾ പതാക നേരിട്ട് ഏറ്റു വാങ്ങാനായി വേദിയിലെത്തി. വേദിയിൽ മുട്ട് കുത്തി നിന്ന് കുഞ്ഞുങ്ങളോളം താഴ്ന്നാണ് കളക്ടർ പതാകകൾ സമ്മാനിച്ചത്. കുനിഞ്ഞ്

കൈമാറാമായിരുന്നു എന്നിരിക്കെയാണ് ഔദ്യോഗിക പരിവേഷം മാറ്റി വെച്ച് കളക്ടർ മുട്ട് കുത്തി നിന്ന് കുഞ്ഞുങ്ങളോളം താഴ്ന്നത്. വേദിയിലെ അതിഥികളും വിദ്യാർത്ഥികളും അതോടെ കയ്യടികളുയർത്തി. ചിത്രങ്ങൾ കളക്ടർ ഫെയ്സ് ബുക്കിൽ പങ്ക് വെച്ചതോടെ സോഷ്യൽ മീഡിയയിലും കയ്യടിയാണ്. എ. ഡി.എം അനിൽ ജോസ്, ശ്രീചിത്രാ ഹോം സൂപ്രണ്ട് ബിന്ദു, മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീജ, ഹെഡ്മാസ്റ്റർ

സതീഷ്, സീനിയർ സൂപ്രണ്ട് ഷിനു, മറ്റ് അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
- എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
- വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ
- ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം
- ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം
- ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം