SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
കൊച്ചി : സംസ്കൃത സർവ്വകലാശാലയിൽ ആരംഭിക്കുന്ന \’ജനറൽ ഇൻട്രൊഡക്ഷൻ ടൂ മോഹിനിയാട്ടം\’ എന്ന സർട്ടിഫിക്കറ്റ് കോഴ്സിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഈ കോഴ്സിലേക്ക് പ്ലസ് ടു പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്ലസ് ടു മാർക്കിന്റെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അഞ്ച് മാസം നീളുന്ന കോഴ്സിന് പ്രായപരിധിയില്ല . ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും ക്ലാസ്.
അപേക്ഷ ഫോം സർവ്വകലാശാല വെബ്സൈറ്റിൽ www.ssus.ac.in ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും മോഹിനിയാട്ടം വിഭാഗം മേധാവിയുടെ പേരിൽ അയയ്ക്കുകയോ നേരിട്ട് സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20.
അഭിരുചി പരീക്ഷ ഓഗസ്റ്റ് 25ന് രാവിലെ 10ന് മോഹിനിയാട്ടം വിഭാഗത്തിൽ നടക്കും. യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അഭിരുചി പരീക്ഷയിൽ ഹാജരാകേണ്ടതാണ്. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം : ഡോ. അബു. കെ. എം., വകുപ്പ് മേധാവി, മോഹിനിയാട്ടം വിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി പി. ഒ., എറണാകുളം-683574.
കൂടുതൽ വിവരങ്ങൾക്ക് : 8921302223