editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി ഉടൻജാഗ്രത..പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തി: കർശന നടപടിയുമായി ആരോഗ്യവകുപ്പ്വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ്: ‘പടവുകൾ’പദ്ധതിവഴികായികതാരങ്ങൾക്ക് സാമ്പത്തിക സഹായം: കേരള ഒളിമ്പ്യൻ സപ്പോർട്ട് പദ്ധതിക്ക് അപേക്ഷിക്കാംഅയ്യൻകാളി റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽ 13മുതൽപ്രീമെട്രിക് സ്‌കോളർഷിപ്പ്: 15വരെ അവസരംപട്ടികവ‍‍‍ർഗ വികസന വകുപ്പിൽ ഓഫീസ് മാനേജ്‌മെന്റ്‌ ട്രെയിനിപാഠപുസ്തക രചന അഭിരുചി പരീക്ഷ ഫെബ്രുവരി 11ന്എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന: സ്‌കൂൾ ആരോഗ്യ പരിപാടി വരുന്നുസ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ സേവനം സമൂഹത്തിന് ഗുണകരമായി ഉപയോഗിക്കും: മുഖ്യമന്ത്രി

സംസ്കൃത സർവ്വകലാശാല: മോഹിനിയാട്ടത്തിൽ സർട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

Published on : August 06 - 2022 | 11:57 am

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

കൊച്ചി : സംസ്കൃത സർവ്വകലാശാലയിൽ ആരംഭിക്കുന്ന ‘ജനറൽ ഇൻട്രൊഡക്ഷൻ ടൂ മോഹിനിയാട്ടം’ എന്ന സർട്ടിഫിക്കറ്റ് കോഴ്സിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഈ കോഴ്സിലേക്ക് പ്ലസ് ടു പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്ലസ് ടു മാർക്കിന്റെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അഞ്ച് മാസം നീളുന്ന കോഴ്സിന് പ്രായപരിധിയില്ല . ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും ക്ലാസ്.

അപേക്ഷ ഫോം സർവ്വകലാശാല വെബ്സൈറ്റിൽ www.ssus.ac.in ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും മോഹിനിയാട്ടം വിഭാഗം മേധാവിയുടെ പേരിൽ അയയ്ക്കുകയോ നേരിട്ട് സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20.

അഭിരുചി പരീക്ഷ ഓഗസ്റ്റ് 25ന് രാവിലെ 10ന് മോഹിനിയാട്ടം വിഭാഗത്തിൽ നടക്കും. യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അഭിരുചി പരീക്ഷയിൽ ഹാജരാകേണ്ടതാണ്. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം : ഡോ. അബു. കെ. എം., വകുപ്പ് മേധാവി, മോഹിനിയാട്ടം വിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി പി. ഒ., എറണാകുളം-683574.

കൂടുതൽ വിവരങ്ങൾക്ക് : 8921302223

0 Comments

Related News