SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ 2011-12മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ അധിക തസ്തികകളില്‍ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ച അധ്യാപക, അനധ്യാപകര്‍ക്ക് സംരക്ഷണം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എയ്ഡഡ് സ്‌കൂളുകളില്‍ 2011-12 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ രാജി, മരണം, റിട്ടയര്‍മെന്റ്, പ്രൊമോഷന്‍, സ്ഥലം മാറ്റം എന്നീ റഗുലര്‍ തസ്തികകളില്‍ നിയമിക്കപ്പെട്ട് അംഗീകരിക്കപ്പെട്ട
ജീവനക്കാര്‍ക്ക് നേരത്തെ സംരക്ഷണാനുകൂല്യം അനുവദിച്ചിരുന്നു. എന്നാല്‍ ഈ കാലയളവില്‍ അധിക തസ്തികകളില്‍ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ചവര്‍ക്ക് സംരക്ഷണാനുകൂല്യം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. സംരക്ഷണാനുകൂല്യം നല്‍കുന്ന ജീവനക്കാരുടെ, തസ്തികയില്ലാതെ പുറത്തുനില്‍ക്കുന്ന കാലയളവ് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളയാതൊരു വിധ സര്‍വീസ് ആനുകൂല്യങ്ങള്‍ക്കുമായി കണക്കാക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. പുറത്തുനിന്ന കാലയളവ് വ്യവസ്ഥകള്‍ പ്രകാരം
ക്രമീകരിക്കണം. തസ്തികയില്ലാതെ പുറത്തുനിന്ന കാലയളവ് യാതൊരു വിധ സര്‍വീസ് ആനുകൂല്യങ്ങള്‍ക്കുമായി അവകാശവാദം ഉന്നയിക്കുകയില്ലെന്ന് 200രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു പുറത്തിറക്കിയ ഉത്തരവിലുണ്ട്.
- സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറി
- തിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശം
- പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടി
- തസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടി
- കൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം