SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ ജൂനിയർ കൺസൾട്ടന്റ് ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഒരു വർഷമാണ് നിയമന കാലാവധി. 40,000 രൂപയാണ് പ്രതിമാസം ലഭിക്കുക.
യോഗ്യത
ബോട്ടണി/പ്ലാന്റ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ഔഷധസസ്യ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം, തമിഴ്/തെലുങ്ക്/കന്നഡ എന്നീ ഭാഷകളിൽ പ്രാവീണ്യം, ഗവേഷണ പരിചയം, പരീശീലനം/വർക്ക്‌ഷോപ്പുകൾ നടത്തുന്നതിൽ പരിചയം എന്നിവ അഭികാമ്യം.
പ്രായപരിധി
01.01.2022ന് 40 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് 5 വർഷവും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 16ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഹാജരാകണം.