editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷകൾ പുന:ക്രമീകരിച്ചു, ഹാൾ ടിക്കറ്റ്, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾസൂപ്പര്‍വൈസര്‍ നിയമനം, റിഫ്രഷര്‍ കോഴ്‌സ്, പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പ്രിന്‍സിപ്പാള്‍: വിരമിച്ചവര്‍ക്ക് അവസരംപരീക്ഷ മാറ്റി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾകേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സംരംഭകത്വ പരിശീലനംലഹരിമുക്ത കലാലയത്തിനായി അണിനിരക്കാം: സ്കൂൾ വാർത്ത 2023ലെ ലഘുലേഖ പുറത്തിറക്കിശുചിത്വമിഷന്റെ ഭാഗമായി നഗരസഭകളില്‍ 99യുവ പ്രൊഫഷണലുകള്‍ക്ക് അവസരംഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍: ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാംസി-ഡിറ്റില്‍ ഗ്രാഫിക് ഡിസൈനര്‍ /ട്രെയിനി: ഡിസംബര്‍ 2വരെ അപേക്ഷിക്കാം.ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാവസരം; “സൈറ്റക്” ആരംഭിച്ചു

കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ(KEAM)യുടെ സ്കോർ പ്രസിദ്ധീകരിച്ചു: റാങ്ക് ലിസ്റ്റ് ഉടൻ

Published on : August 04 - 2022 | 7:02 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ(KEAM)യുടെ സ്കോർ പ്രസിദ്ധീകരിച്ചു. http://cee.kerala.gov.in ൽ ഫലം ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് കാൻഡിഡേറ്റ് പോർട്ടൽ വഴി സ്കോർ പരിശോധിക്കാം. പേപ്പർ ഒന്ന് പരീക്ഷയിൽ ഫിസിക്സ് പാർട്ടിൽനിന്ന് വന്ന മൂന്നു ചോദ്യങ്ങൾ പിഴവ് കാരണം  റദ്ദാക്കിയിട്ടുണ്ട്. ആദ്യം പ്രസിദ്ധീകരിച്ച സൂചിക യിൽനിന്ന് വ്യത്യസ്തമായി പേപ്പർ ഒന്നിലെ നാലു ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ തിരുത്തലും വരുത്തി. പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറും👇🏻👇🏻


യോഗ്യത പരീക്ഷയിൽ (പ്ലസ് ടു/ തത്തുല്യം) മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് ലഭിച്ച മാർക്കും ഒന്നിച്ച്  50:50 അനുപാതത്തിൽ പരിഗണിച്ച ശേഷമാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുക. പ്രവേശന പരീക്ഷയുടെ പേപ്പർ ഒന്നിലെ (ഫിസിക്സ്, കെമിസ്ട്രി) സ്കോറും അതുപ്രകാരമുള്ള ഇൻഡക്സ് മാർക്കും പരിഗണിച്ചാണ്  ബി.ഫാം റാങ്ക് പട്ടിക തയ്യാറാക്കുക. റാങ്ക് പട്ടികകൾ ഉടൻ  പ്രസിദ്ധീകരിക്കും.👇🏻👇🏻


മുഴുവൻ  രേഖകൾ സമർപ്പിക്കാത്ത വിദ്യാർഥികളുടെ സ്കോർ തടഞ്ഞുവെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് :0471 2525300.

0 Comments

Related News