SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം : കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയങ്ങളിലെ ഒഴിവുള്ള പ്ലസ് വൺ സീറ്റിലേക്ക് ഇപ്പോൾ മുതൽ അപേക്ഷിക്കാം. പത്താം തരത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം ലഭിക്കുക .
നവോദയ വിദ്യാലയം സ്ഥിതി ചെയുന്ന ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.അപേക്ഷകർ 01-06-2005 ന് ശേഷമോ 31-05-2007 ന് മുമ്പോ ജനിച്ചവരായിരിക്കണം . അപേക്ഷക്കുള്ള അവസാന തീയതി ഓഗസ്റ്റ് 12 ആണ് .
പ്രവേശനനടപടികൾ ഇപ്രകാരമാണ്
- ജില്ലാതലത്തിൽ തയ്യാറാക്കപ്പെടുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും പ്രവേശനം.
- അതതു ജില്ലകളിലെ നവോദയ വിദ്വാലയത്തിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം കഴിഞ്ഞാൽ മറ്റുള്ളവരെ സംസ്ഥാന തലത്തിൽ പൊതു മെറിറ്റ് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതാണ്.
- എൻ സി സി (NCC), സ്കൗട്ട് ആൻഡ് ഗൈഡ് (Scout and Guide), സ്പോർട്സ് ആൻഡ് ഗെയിംസ് (Sports & Games) എന്നിവയിൽ പങ്കെടുത്തിട്ടുള്ളവർക്ക് പ്രവേശനത്തിന് മുൻഗണന ലഭിക്കുന്നതാണ്.
പട്ടികജാതി-പട്ടികവർഗം ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങൾക്കും ഈ നിബന്ധനകൾ ബാധകമാണ്.
കൂടുതൽ വിവരങ്ങൾക്ക് : http://www.navodaya.gov.in/