SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ഉണ്ടായിരുന്ന 10 ശതമാനം മുന്നാക്ക സമുദായ ക്വോട്ട സീറ്റ് ഹൈകോടതി റദ്ദാക്കിയതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആദ്യഅലോട്ട്മെന്റിൽ നിന്ന് പുറത്താകും.
ഹൈക്കോടതി വിധിയെ തുടർന്ന് സമുദായ/ മാനേജ്മെന്റ് ക്വോട്ടയിൽനിന്ന് സ്റ്റേറ്റ് മെറിറ്റിലേക്ക് ലയിപ്പിച്ച 307 എയ്ഡഡ് സ്കൂളുകളിലെ 6715 സീറ്റുകൾ മാറ്റിവെച്ച് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇതോടെയാണ് ട്രയൽ അലോട്ട്മെന്റിൽ പ്രവേശന സാധ്യത തെളിഞ്ഞ ആയിരക്കണക്കിന് വിദ്യാർഥികൾ ആദ്യ അലോട്ട്മെന്റിൽ നിന്ന് പുറത്താകുക. 👇🏻👇🏻
മാറ്റിവെക്കുന്ന സീറ്റുകൾ കോടതി വിധിക്കനുസൃതമായി തുടർന്നുള്ള അലോട്ട്മെൻറ് ഘട്ടങ്ങളിൽ ചേർത്തുനൽകാനാണ് സർക്കാർ തീരുമാനം. ആദ്യ അലോട്ട്മെൻറ് ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കാനിരിക്കെയാണ് കോടതി വിധി വന്നത്. മുന്നാക്ക സമുദായ മാനേജ്മെന്റുകൾക്ക് കീഴിലുള്ള എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് 20 ശതമാനം മാനേജ്മെന്റ് ക്വോട്ടക്ക് പുറമെ 10തമാനം സീറ്റ് ബന്ധപ്പെട്ട സമുദായത്തിലെ കുട്ടികൾക്ക് പ്രവേശനത്തിന് കമ്യൂണിറ്റി ക്വോട്ടയും അനുവദിച്ചിരുന്നു.
മുന്നാക്ക സമുദായ ക്വോട്ട സീറ്റ് തടഞ്ഞ ഹൈകോടതി വിധിക്കെതിരെ സർക്കാർ അപ്പീലിന് പോകുന്നുണ്ട്. ഇതിനു മുൻപായി അഡ്വക്കറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടും. വിധിക്കെതിരെ എൻ.എസ്.എസ് കോടതിയെ സമീപിച്ചിട്ടുണ്ട്.