SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw
തിരുവനന്തപുരം: ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിനായി ഒരുക്കിയിയിരുന്ന പോർട്ടലിന്റെ 4 സെർവറുകളിലും ഒരേസമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ പ്രവേശിച്ചതിനാലാണ് ഇന്നലെ ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് തടസം നേരിട്ടതെന്നും ഡാറ്റാ സെന്റർ,ഐ.റ്റി.മിഷൻ, എൻ.ഐ.സി അധികൃതർ എന്നിവർ കൂടുതൽ സെർവറുകൾ ഒരുക്കി പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി.
ഇന്ന് രാവിലെ 11.50 മണി വരെ 1,76, 076 പേർ റിസൾട്ട് പരിശോധിക്കുകയും അതിൽ 47,395 പേർ അപേക്ഷയിൽ തിരുത്തലുകൾ അല്ലെങ്കിൽ ഓപ്ഷനുകൾ കൂട്ടിചേർക്കുകയുമുണ്ടായിട്ടുണ്ട്.👇🏻👇🏻
അപേക്ഷാ സമർപ്പണ നടപടികൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പ്രവേശന നടപടികൾ സുഗമമായി നടക്കും. മുൻവർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ആദ്യം തന്നെ അധിക ബാച്ചിലേക്ക് പ്രവേശനം നടക്കും. അർഹതയുള്ള എല്ലാവർക്കും പ്രവേശനം ഉറപ്പാണെന്നും മന്ത്രി അറിയിച്ചു.