SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
പാലാ: ഈ വർഷത്തെ ഒന്നാംപാദ വാർഷിക പരീക്ഷ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും മാതൃഭാഷാ പോഷക സന്നദ്ധസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമഗ്ര സാക്ഷര പാലാ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.👇🏻👇🏻
ഓണം അവധിക്ക് ശേഷം സെപ്റ്റംബർ 12 ന് സ്കൂളുകൾ തുറക്കും. പാഠപുസ്തകത്തിൽ ചേർക്കുന്ന മലയാളം അക്ഷരമാല പതിപ്പിന്റെ പ്രകാശനം മന്ത്രി നിർവഹിച്ചു. അക്ഷരമാല ഉൾക്കൊള്ളുന്ന പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്. മാതൃഭാഷാ സംരക്ഷണത്തിന് വിവിധ പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. മാതൃഭാഷാ പരിപോഷണത്തിന് കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.👇🏻👇🏻
ചടങ്ങിൽ പാലാരൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷൻ ആയിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം,റവ. ഡോ. തോമസ് മൂലയിൽ, മാണി സി. കാപ്പൻ എം.എൽ.എ, ആന്റോ ജോസ് പടിഞ്ഞാറെക്കര,ഡോ.റ്റി.സി. തങ്കച്ചൻ,റവ. ഡോ. സി. ബീനാമ്മ മാത്യു തുടങ്ങിയവർ പങ്കെടുത്തു.