SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയുടെയും എം.ജി.യു. ഇന്നൊവേഷൻ ഫൗണ്ടേഷന്റെയും സംയുക്ത സംരംഭമായ ഒരു റിസർച്ച് പദ്ധതിയുടെ ഭാഗമായി കെമിക്കൽ എഞ്ചിനീയർ, കെമിസ്റ്റ് എന്നീ തസ്തികകളിൽ ജൂനിയർ റിസർച്ച് ഫെല്ലൊമാരെ താൽക്കാലികമായി നിയമിക്കുന്നു. കെമിക്കൽ എഞ്ചിനീയർ തസ്തികയിലേക്ക് കെമിക്കൽ എഞ്ചിനീയറംഗിലുള്ള ബി.ഇ. അല്ലെങ്കിൽ ബി.ടെക് ബിരുദവും കെമിക്കൽ എഞ്ചിനീയറിംഗിലൊ/ പോളിമർ എഞ്ചിനീയറിംഗിലോ/ മറ്റ് അനുബന്ധ മേഖലകളിലോ ഉള്ള എം.ടെക് ബിരുദവുമാണ് യോഗ്യത. കെമിസ്റ്റ് തസ്തികയിലേക്ക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുക. ഇരു തസ്തികകളിലേക്കുമുള്ള അപേക്ഷകർ 👇🏻👇🏻
സി.എസ്.ഐ.ആർ./ ജെ.ആർ.എഫ്./ ജി.എ.റ്റി.ഇ. സ്‌കോറുള്ളവരായിരിക്കണം. സി.എസ്.ഐ.ആർ/ ജെ.ആർ.എഫ് യോഗ്യതയുള്ളവർക്ക് യു.ജി.സി. മാനദണ്ഡമനുസരിച്ചും അല്ലാത്തവർക്ക് പ്രതിമാസം 25000 രൂപ നിരക്കിലും വേതനം ലഭിക്കും. മൂന്ന് വർഷത്തേക്കുള്ള നിയമനം ഒരു വർഷം വരെ നീട്ടാൻ സാധ്യതയുണ്ട്. താൽപര്യമുള്ളവർക്ക് ബയോഡാറ്റ, കവർ ലെറ്റർ എന്നിവ സഹിതം \’guif@mgu.ac.in\’ എന്ന ഇ-മെയിൽ മുഖേന ആഗസ്റ്റ് 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2992684, 8078010009. വെബ്‌സൈറ്റ് : http://mgu.ac.in