SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി വീണ്ടും നീട്ടി. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇനിയും വരാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി വീണ്ടും ഇടപെട്ടത്. സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാർഥികൾ സമർപ്പിച്ച ഹരജി കോടതി👇🏻👇🏻
നാളെ വൈകിട്ട് 3ന് വീണ്ടും പരിഗണിക്കും. ജൂലൈ 18വരെയായിരുന്നു പ്ലസ് വണ്ണിന് അപേക്ഷിക്കാനുള്ള അവസാന തീയതി. എന്നാൽ സിബിഎസ്ഇ വിദ്യാർത്ഥികളുടെ ഹർജിയെ തുടർന്ന് പ്രവേശനം രണ്ട് ദിവസം നീട്ടാൻ കോടതി നിർദേശിക്കുകയായിരുന്നു. ഈ സമയപരിധി ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ അവസാനിച്ച സാഹചര്യത്തിലാണ് കോടതി വീണ്ടും ഇടപെട്ടത്. നിലവവിൽ നാളെ വരെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാൻ കഴിയും. അതേ സമയം സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷാഫലം ഇനിയും അനിശ്ചിതമായി നീളുകയാണ്. ഫലം എന്നുവരും എന്ന കാര്യത്തിൽ ഇതുവരെ സിബിഎസ്ഇ ഒരു പ്രഖ്യാപനവും നടത്തിയിട്ടുമില്ല.