editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
മാറ്റിവച്ച പരീക്ഷകൾ, തീസിസ് മൂല്യനിർണയം, വൈവ വോസി, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങില്‍ ഒഴിവ്: ഡിസംബര്‍ 19വരെ അപേക്ഷിക്കാംനിയമന അപേക്ഷ നീട്ടി, പരീക്ഷ, പരീക്ഷാഫലം, വൈവ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപരീക്ഷാഫലം, ഹാൾ ടിക്കറ്റ്, പരീക്ഷ വിജ്ഞാപനം: കണ്ണൂർ സർവകലാശാല വാർത്തകൾപഠനമുറി പദ്ധതിയിൽ ഇളവ്: 5, 6 ക്ലാസുകളിലെ വിദ്യാർഥികൾക്കും അപേക്ഷിക്കാംസ്കൂൾ അർദ്ധവാർഷിക പരീക്ഷകളിൽ മാറ്റം: പുന:ക്രമീകരിച്ച ടൈംടേബിൾ കാണാംപ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ: വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്എന്‍എല്‍സി ഇന്ത്യ ലിമിറ്റഡില്‍ 213ഒഴിവുകള്‍: ഡിസംബര്‍ 30വരെ അപേക്ഷിക്കാംബിജാപൂര്‍ സൈനിക് സ്‌കൂളില്‍ അവസരം: ഡിസംബര്‍ 24വരെ അപേക്ഷിക്കാം.ഹയർസെക്കൻഡറി ഒന്നാം വർഷ ഓറിയന്റേഷൻ ക്ലാസ്

സ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ചിത്രരചനാ മത്സരം

Published on : July 19 - 2022 | 9:32 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

തിരുവനന്തപുരം: ഭൂവിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ജൂലൈ 30ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ എൽ.പി/യു.പി./എച്ച്.എസ് വിഭാഗങ്ങൾക്കായാണ് പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾ രാവിലെ 9ന് സ്‌കൂൾ തിരിച്ചറിയൽ കാർഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളുമായെത്തണം.👇🏻👇🏻

ഡ്രോയിംഗ് പേപ്പർ മത്സര വേദിയിൽ നൽകും. എൽ.പി വിഭാഗത്തിന് ക്രയോൺ, യു.പി, എച്ച്.എസ് വിഭാഗങ്ങൾക്ക് വാട്ടർ കളർ എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കേണ്ട സാമഗ്രികൾ. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 26ന് വൈകുന്നേരം അഞ്ചിനകം  http://kslub.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിശദവവിരങ്ങൾക്ക്: 0471-2307830/ 2302231, ഇ-മെയിൽ:  landuseboard@yahoo.com.

0 Comments

Related News