SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
കണ്ണൂർ: പിജി പഠന വകുപ്പുകളിലെ പ്രവേശനത്തിനായി നിശ്ചിത തീയതിക്കു മുൻപേ നടത്തിയ പ്രവേശന പരീക്ഷ വീണ്ടും നടത്താനൊരുങ്ങി കണ്ണൂർ സർവകലാശാല. നേരത്തെ, അറിയിച്ച തീയതിക്കു മുൻപേ പരീക്ഷ നടത്തിയതു കാരണം അവസരം
നഷ്ടപ്പെട്ടതായി വിദ്യാർഥികൾ പരാതികൾ ഉന്നയിച്ചതോടെയാണ് സാവകാലശാല തീരുമാനം.👇🏻👇🏻
ജൂലൈ 11,13 തീയ്യതികളിൽ നടത്തിയ M Sc. Clinical and Counselling Psychology, M Sc. Environmental Science, Master of Library and Information Science എന്നീ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് ജൂലൈ 23ന് അതത് പഠന വകുപ്പുകളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. ഒരിക്കൽ എഴുതിയവർക്ക് വീണ്ടും അവസരം ലഭിക്കുന്നതല്ല. പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾ ലോഗിൻ ചെയ്ത് പുതുതായി രജിസ്റ്റർ ചെയ്യേണ്ടതും പരീക്ഷ എഴുതാൻ പറ്റാത്തതിന്റെ കാരണം വ്യക്തമാക്കേണ്ടതുമാണ്. ജൂലൈ 19 രാവിലെ 11 മണി മുതൽ ജൂലൈ 20 ഉച്ചയ്ക്ക് 2 മണി വരെ മാത്രം രജിസ്ട്രഷൻ 👇🏻👇🏻
അനുവദിക്കുന്നതാണ്ര ജിസ്‌ട്രേഷൻ പൂർത്തിയായവർക്ക് അപ്പോൾ തന്നെ പുതിയ ഹാൾ ടിക്കറ്റ് ലഭിക്കുന്നതാണ്. പ്രവേശന പരീക്ഷകൾ ജൂലൈ 23 ന് 11.00 a.m. മുതൽ 01.00 p.m. വരെ താഴെ പറയുന്ന പഠന വകുപ്പുകളിൽ വെച്ച് നടത്തുന്നതാണ്
M Sc. Clinical and Counselling Psychology – മാങ്ങാട്ട്പറമ്പ് ക്യാമ്പസ് 👇🏻👇🏻
M Sc. Environmental Science – മാങ്ങാട്ട്പറമ്പ് ക്യാമ്പസ്, Master of Library and Information Science – താവക്കര ക്യാമ്പസ് .
.