പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

ഇറ്റലിയിൽ നടക്കുന്ന രാജ്യാന്തര എർത്ത് സയൻസ് ഒളിമ്പ്യാഡിൽ മത്സരിക്കാൻ മലയാളിയായ ഒൻപതാം ക്ലാസുകാരൻ

Jul 9, 2022 at 11:54 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

മലപ്പുറം: അടുത്തമാസം ഇറ്റലിയിൽ നടക്കുന്ന രാജ്യാന്തര എർത്ത് സയൻസ് ഒളിമ്പ്യാഡിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്ന് അവസരം ലഭിച്ച എട്ടുപേരിൽ മലയാളിയായ പതിനാലുകാരനും. മലപ്പുറം എടപ്പാൾ സ്വദേശിയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ എൻ.എസ്.ഭാനവ് (13) ആണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. ഓഗസ്റ്റ് 24മുതൽ30വരെയാണ് ഇറ്റലിയിൽ അന്തർദേശീയ എർത്ത് സയൻസ് ഒളിമ്പ്യാഡ് നടക്കുന്നത്. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു വിദ്യാർത്ഥിക്ക് 👇🏻👇🏻

\"\"
\"\"

എർത്ത് സയൻസ് ഒളിമ്പ്യാഡിന് അവസരം ലഭിക്കുന്നത്. ഒളിമ്പ്യാഡിനായി ദേശീയതലത്തിൽ നടത്തിയ ഇന്ത്യൻ നാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിൽ ഒന്നാം റാങ്ക് നേടിയയാണ് ഭാനവ് ഇറ്റലിയിലേക്ക് പോകുന്നത്. എടപ്പാൾ നടക്കാവിലെ ഭാരതീയ വിദ്യാഭവനിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ. ദിനോസറുകളുടെ വംശനാശത്തിന് കാരണമായ സിദ്ധാന്തങ്ങളുടെ അവലോകനം, ധ്രുവ നക്ഷത്രത്തിന്റെ അച്ചുതണ്ടിനെ ആസ്പദമാക്കിയുള്ള മാറ്റങ്ങളും, 👇🏻👇🏻

\"\"

അവ കൊണ്ടുണ്ടാകുന്ന ഹിമയുഗങ്ങളും, പ്രകൃത്യാലുള്ളതും അല്ലാത്തതുമായ ഭൂകമ്പങ്ങളിലുള്ള വ്യത്യാസങ്ങൾ എന്നിവയിലെ നിരീക്ഷണങ്ങളുമാണ് ഈ മിടുക്കനെ അംഗീകാരത്തിന്റെ നെറുകയിൽ എത്തിച്ചത്. എടപ്പാൾ നടുവട്ടത്തെ ദമ്പതികളായ ഡോ: സുനിൽ, ഡോ: ദീപ ശർമ്മ എന്നിവരുടെ മകനാണ്. എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ആഗോള എർത്ത് സയൻസ് ഒളിമ്പ്യാഡിന് ഇക്കൊല്ലം ഇറ്റലിയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇറ്റലിയിൽ നടക്കുന്ന അന്തർദേശീയ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അർഹത നേടിയ ഭാനവിന് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയുമുണ്ട്. മിനിസ്ട്രി ഓഫ് എർത്ത് സയൻസ് & ജിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയാണ് നാഷ്ണൽ എൻട്രൻസ് ടെസ്റ്റും 👇🏻👇🏻

\"\"

പിന്നീട് ഇന്ത്യൻ നാഷണൽ സയൻസ് ഒളിമ്പ്യാഡും നടത്തുന്നത്. സഹോദരി പ്രണവ ഭാനവിന് പിന്തുണയായി കൂടെയുണ്ട്. പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, ആസ്സാം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളായിരുന്നു എർത്ത് സയൻസ് ഒളിമ്പ്യാഡിൽ ഭാനവിനൊപ്പം മത്സരിച്ചത്. ഇതിൽ നിന്നാണ് ഒന്നാം റാങ്കോടെ ഭാനവ് മുന്നിലെത്തിയത്. മൂവായിരത്തിൽ ഏറെ പുസ്തകങ്ങളുമായി വീട്ടിൽ തന്നെയുള്ള ലൈബ്രറിയും ഭാനവിന്റെ വിജയത്തിന് സഹായകരമായി.

\"\"

Follow us on

Related News