പ്രധാന വാർത്തകൾ
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടി

ആരോഗ്യ സർവകലാശാലയുടെ ബിരുദദാനം ജൂലൈ 12ന്: ആരോഗ്യ രംഗത്തെത്തുന്നത് 6812 ബിരുദധാരികൾ

Jul 8, 2022 at 4:23 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തൃശ്ശൂർ: ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പതിനഞ്ചാമത് ബിരുദദാനച്ചടങ്ങ് ജൂലൈ 12ന് നടക്കും. രാവിലെ 11ന് തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് അലൂമിഅസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ. സർവകലാശാലാ ചാൻസലറും, കേരള ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ ബിരുദദാനം നിർവഹിക്കും. 6812 വിദ്യാർത്ഥികൾക്ക് ബിരുദ-ബിരുദാനന്തര ബിരുദം ലഭിക്കും.👇🏻👇🏻

\"\"


ചടങ്ങിൽ ഡോ. ജയറാം പണിക്കർ എൻഡോവ്മെന്റ് അവാർഡ് വിതരണം, ബിരുദ കോഴ്സുകളിലെ ഒന്നാം റാങ്ക് ജേതാക്കൾക്കുള്ള ക്യാഷ് അവാർഡ് വിതരണം എന്നിവയും നടക്കും.
അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ, സൂക്ഷ്മതയോടെയും
കൃത്യതയോടെയും പരീക്ഷകൾ നടത്തി, ആധുനിക സാങ്കേതിക വിദ്യകളുടെ
അടിസ്ഥാനത്തിൽ കുറ്റമറ്റ രീതിയിൽ മൂല്യനിർണ്ണയം നടത്തിയാണ് ഓരോ
പരീക്ഷകളുടേയും ഫലപ്രസിദ്ധീകരണം നടത്തുന്നതെന്ന് സർവകലാശാല രജിസ്ട്രാർ അറിയിച്ചു. വിജയികളായ എല്ലാവർക്കും കാലതാമസം കൂടാതെ ബിരുദ സർട്ടിഫിക്കറ്റ്
ലഭ്യമാക്കും.👇🏻👇🏻

\"\"


ഇതുവരെ 99666 പേർ സർവകലാശാലയിൽ നിന്ന് ബിരുദം നേടി. പുതുതായി ബിരുദം കൈപ്പറ്റുന്ന 6812 പേരുൾപ്പടെ ആകെ 106478 പേർക്ക്കേരള ആരോഗ്യ സർവകലാശാലാ ബിരുദം ലഭ്യമാകുകയാണ്.
സർവ്വകലാശാല ജൂലൈ പന്ത്രണ്ടിന് നടത്തുന്ന ബിരുദദാനച്ചടങ്ങിൽ
സർവ്വകലാശാലക്കു കീഴിലുള്ള കോളേജുകളിൽ പഠനം പൂർത്തീകരിച്ച 6812
ബിരുദധാരികൾക്കാണ് ബിരുദം നൽകുന്നത്. 👇🏻👇🏻

\"\"

അവരിൽ 254 പേർ മെഡിക്കൽ പി ജി ഡിഗ്രി/ഡിപ്ലോമ/സൂപ്പർ സ്പെഷ്യാലിറ്റി ബിരുദധാരികളും, 27 പേർഡെന്റൽ പി ജി ബിരുദധാരികളും, 198 പേർ ആയുർവ്വേദ പി ജി ഡിപ്ലോമ ബിരുദധാരികളും, 40 പേർ ഹോമിയോ പി ജി ബിരുദധാരികളും, 239 പേർ
നഴ്സിംഗ് പി ജി ബിരുദധാരികളും, 463 പേർ ഫാർമസി പി ജി ബിരുദധാരികളും, 191 പേർ പാരാമെഡിക്കൽ പി ജി ബിരുദധാരികളാണ്.
ബിരുദാനന്തര ബിരുദം/പി ജി ഡിപ്ലോമ നേടിയ 1412 പേർക്കാണ് ബിരുദദാനച്ചടങ്ങിൽ നേരിട്ട് ബിരുദ സർട്ടിഫിക്കറ്റുകൾ നടത്തുന്നത്. കേരളീയ വസ്ത്രധാരണ രീതിയിലുള്ള മുണ്ടും ജുബ്ബയും, കേരള സാരിയും,
ധരിച്ചാണ് എല്ലാവരും ബിരുദദാനച്ചടങ്ങിൽ
പങ്കെടുക്കുക.

\"\"

Follow us on

Related News