editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്കണ്ണൂർ സർവകലാശാല വാർത്തകൾ: എം.എസ്.സി പ്രവേശനം, അസൈൻമെന്റ് തീയതി നീട്ടി, ഹാൾടിക്കറ്റ്നോൺ ലീനിയർ എഡിറ്റിങ്, വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്: സി-ഡിറ്റിൽ വിവിധ കോഴ്സുകൾമീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 17വരെപത്താം ക്ലാസുകാർക്ക് പ്രിന്റിങ് ടെക്നോളജി കോഴ്സുകൾആരോഗ്യ സർവകലാശാല വാർത്തകൾ: ബി.ഡി.എസ് പരീക്ഷാ രജിസ്ട്രേഷൻ, ബി.എസ്.സി എംഎൽടി പരീക്ഷ, ബിഫാം ടൈം ടേബിൾ, ബി.എസ്.സി ഡയാലിസിസ് ടൈം ടേബിൾകാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലംകാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

വിവിധ പൊതുമേഖലാ ബാങ്കുകളിലായി 6035 ക്ലാർക്ക് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്

Published on : July 07 - 2022 | 11:42 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

ന്യൂഡൽഹി: വിവിധ പൊതുമേഖലാ ബാങ്കുകളിലായുള്ള 6035 ക്ലാർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐബിപി എസ്). കേരളത്തിൽ 70 ഒഴിവുകളാണുള്ളത്. ഐബിപിഎസ് നടത്തുന്ന പന്ത്രണ്ടാമത് പൊതു എഴുത്തു പരീക്ഷയിലൂടെയാണ് നിയമനം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 21.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിങ്ങനെ 11 ബാങ്കുകളിലായി അടുത്ത സാമ്പത്തിക വർഷത്തിലാണ് (2023- 24) നിയമനം നടത്തുന്നത്. മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഏതെങ്കിലും ഒരു ബാങ്കിലേക്ക് അലോട്ട് ചെയ്യും. 2024 മാർച്ച് 31 വരെ വിജ്ഞാപന പ്രകാരം ഉള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. ഏതെങ്കിലുമൊരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തേക്കു മാത്രമാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിനു ബാധകമായ കേന്ദ്രത്തിൽ പരീക്ഷയും എഴുതണം.

യോഗ്യത: ഏതെങ്കിലും വിഷയത്ത്തിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യം. കമ്പ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹൈ സ്കൂൾ/കോളേജ്/ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കമ്പ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷാ പരിജ്ഞാനം ഉള്ളവർക്കായിരിക്കും മുൻഗണന. (2022 ജൂലൈ 21 അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുക). സിവിൽ എക്സാം യോഗ്യതയില്ലാത്ത വിമുക്തഭടന്മാർ തത്തുല്യ യോഗ്യതാ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.

പ്രായപരിധി: 20 മുതൽ 28 വരെ (2022 ജൂലൈ ഒന്നിന്). പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും അംഗപരിമിതർക്ക് പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കും ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷ സെപ്റ്റംബറിലും മെയിൻ പരീക്ഷ ഒക്ടോബറിലുമാണ് നടത്തുന്നത്. രണ്ടിനും ഒബ്ജക്റ്റീവ് രീതിയിലായിരിക്കും ചോദ്യങ്ങൾ. നെഗറ്റീവ് മാർക്കുണ്ടാകും. പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമെറിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നീ വിഷയങ്ങളുണ്ടാകും. ഒരു മണിക്കൂർ ആണ് പരീക്ഷയുടെ ദൈർഘ്യം. കേരളത്തിലും ലക്ഷദ്വീപിലും നിന്നുള്ളവർക്ക് പരീക്ഷാ മാധ്യമമായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ തിരഞ്ഞെടുക്കാം. കേരളത്തിൽ (സ്റ്റേറ്റ് കോഡ്: 27) കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മെയിൻ പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവുമാണ് കേരളത്തിലെ കേന്ദ്രങ്ങൾ.

അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗം വിമുക്തഭടന്മാർ/ഭിന്നശേഷി എന്നീ വിഭാഗക്കാർക്ക് 175 രൂപ. ഓൺലൈനിലൂടെ യാണ് ഫീസ് അടയ്ക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://ibps.in

0 Comments

Related News