പ്രധാന വാർത്തകൾ
മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെഹിന്ദി, ഗണിത അധ്യാപക നിയമനം, സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ: തൊഴിൽ വാർത്തകൾകെ-ടെറ്റ് പരീക്ഷാ ഫലം, കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ പ്രവേശനംമലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യംപൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശംഎസ്എസ്എൽസി പരീക്ഷ: ഈ വർഷം ഏറ്റവും അധികം പേർ ഇംഗ്ലീഷ് മീഡിയത്തിൽഹയർ സെക്കന്ററി മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കും: പരീക്ഷാഫലം മെയ് രണ്ടാംവാരംഹയർസെക്കൻഡറി പരീക്ഷ:ചോദ്യപേപ്പറുകൾ കർശന സുരക്ഷാ സംവിധാനത്തിൽലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന്: ആകെ 23,471 ബൂത്തുകൾ

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികൾക്ക് നാളെ തുടക്കം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി തറകല്ലിടും

Jul 4, 2022 at 4:59 pm

Follow us on

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ ശാക്തീകരണ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ആസ്ഥാനമന്ദിരമായ \’ഉന്നതവിദ്യാഭവന്റെ\’ ശിലാസ്ഥാപനവും നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാളെ (ജൂലൈ 5) വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാംപസിലാണ് പരിപാടി. ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ.ബിന്ദു അധ്യക്ഷത വഹിക്കും.
ഇ-ജേർണൽ കൺസോർഷ്യം, ബ്രെയിൻ ഗെയിൻ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും അക്രഡിറ്റഡ് കോളേജുകൾക്കുള്ള സ്റ്റേറ്റ് അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ സെന്റർ (SAAC) സർട്ടിഫിക്കറ്റുകളുടെ വിതരണവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിക്കുക.
ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസിൽ നിലവിലുള്ള കെട്ടിടത്തോട് ചേർന്നാണ് ഉന്നതവിദ്യാഭവൻ നിർമിക്കുന്നത്. ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് റേറ്റിംഗ് സിസ്റ്റം (IGBC)  മാനദണ്ഡങ്ങളനുസരിച്ചുള്ള ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ്  കെട്ടിടം നിർമ്മിക്കുന്നത്.👇🏻👇🏻

\"\"

ഉന്നതവിദ്യാഭ്യാസ ശാക്തീകരണ
പദ്ധതികളുടെ വിശദാംശങ്ങൾ താഴെ

ഇ-ജേർ‍ണല്‍ കണ്‍സോര്‍ഷ്യം (20 കോടി രൂപ)

സര്‍വ്വകലാശാലകള്‍ക്ക് യു.ജി.സി സൗജന്യമായി നല്‍കിവന്നിരുന്ന ഈ-ജേര്‍ണല്‍ പദ്ധതി ((UGC INFLIBNET) നിര്‍ത്തലാക്കിയ സാഹചര്യത്തില്‍, സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകള്‍ക്കും/ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവേഷണ പ്രവര്‍ത്തനത്തിനും മറ്റും അനിവാര്യമായ ഇ-ജേണൽ‍ വിഭവങ്ങള്‍ ലഭ്യമാക്കാനാണ് സംസ്ഥാനതല ഇ-ജേണൽ‍ കണ്‍സോര്‍ഷ്യം (State Level E-Journal Consortium). പ്രമുഖ പ്രസാധകരായ എല്‍സെവിയര്‍, Knimbus എന്നിവരുമായി കരാര്‍ ഉണ്ടാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എല്‍സെവിയര്‍ ഗ്രൂപ്പിന്‍റെ പ്രസിദ്ധീകരണങ്ങളായ സയന്‍സ് ഡയറക്ടും സ്കോപ്പസും ഇതില്‍ ഉള്‍പ്പെടും.

ബ്രെയിന്‍ ഗെയിന്‍ (5 കോടി)👇🏻👇🏻

\"\"

കേരളത്തിനു പുറത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ പ്രഗത്ഭ വ്യക്തികളുടെ വിജ്ഞാന സമ്പത്ത് സംസ്ഥാനത്തിന്‍റെ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഇതു സംബന്ധിച്ച വിവരശേഖരണം നടത്തിക്കഴിഞ്ഞു. Building Up Database of the Keralite – Academic Diaspora around the Globe എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക, ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് ഏറെ സഹായകമാകും. ആദ്യ ഘട്ടത്തില്‍ എം.ജി, KVASU, തോന്നക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് ഈ പദ്ധതിയില ഭാഗഭാക്കാവുക. ഈ പദ്ധതികളുടെ ഭാഗമായി എത്തുന്ന വിദഗ്ദ്ധരുടെ മുഴുവന്‍ ചെലവും കൗണ്‍സില്‍ വഹിക്കും.

സ്റ്റേറ്റ് അസസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ സെന്‍റര്‍ ((SAAC) (1 കോടി)👇🏻👇🏻

\"\"

സംസ്ഥാനത്തെ സര്‍വ്വകലാശാലകളെയും കോളേജുകളെയും ഔപചാരികമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് കീഴില്‍ ആരംഭിച്ചതാണ് അസ്സസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ സെന്‍റര്‍. സംസ്ഥാനത്തെ മുഴുവന്‍ സര്‍വ്വകലാശാലകളും സര്‍ക്കാര്‍ – എയ്ഡഡ് കോളേജുകളും സ്വയംഭരണ കോളേജുകളും സ്വാശ്രയ കോളേജുകളും SAAC അവലോകനപരിധിയില്‍ വരും.
NAACൽ വിഭാവനം ചെയ്തിട്ടുളളവക്കു പുറമെ Social Inclusiveness, Equity and Excellence, Scientific Temper and Secular Outlook എന്നീ സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങള്‍ കൂടി SAAC വിലയിരുത്തലിന് മാനകങ്ങളായി സ്വീകരിച്ചിട്ടുണ്ട്.👇🏻👇🏻

\"\"

ഡിജികോൾ ( DIGICOL) (20 കോടി)

കേരളത്തിലെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും ഡിജിറ്റല്‍ സര്‍വ്വകലാശാലയും സംയുക്തമായി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അദ്ധ്യയനം, പഠനം, വിലയിരുത്തല്‍, പരീക്ഷ ഇവയെല്ലാം പൊതുവായ മൂഡില്‍ (Moodle) ലേണിംഗ് മാനേജ്മെന്‍റ് സിസ്റ്റത്തില്‍ കൊണ്ടുവരികയാണ് ഡിജിറ്റല്‍ എനേബിള്‍മെന്‍റ് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ പദ്ധതിയിലൂടെ.
LMS നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി, സംസ്ഥാനതലത്തില്‍ ഓരോ വിദ്യാഭ്യാസസ്ഥാപന തലത്തിലും ആവശ്യമായ ഓണ്‍ലൈന്‍ പഠനസംവിധാനം ഒരുങ്ങും.

\"\"

കേരള അക്കാദമിക് ലൈബ്രറി നെറ്റ് വര്‍ക്ക് (കാല്‍നെറ്റ്) (10 കോടി)

കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 11 സര്‍വ്വകലാശാലാ ലൈബ്രറികളിലെ 15 ലക്ഷത്തോളം പുസ്തകങ്ങളും തീസിസുകളും കൂട്ടിയിണക്കിയ സംസ്ഥാനതല സംവിധാനമാണ് കേരള അക്കാദമിക് ലൈബ്രറി നെറ്റ് വർക്ക് (Kerala Academic Library Network – KALNET). വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണിത്. സംസ്ഥാനത്തെ കോളേജുതല ലൈബ്രറികളേയും ഈ ശൃംഖലയില്‍ പങ്കാളികളാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടാംഘട്ടമായി സര്‍വ്വകലാശാലാ ലൈബ്രറികളിലെ അപൂര്‍വ്വ ശേഖരണവും പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി ആരംഭിക്കും.

\"\"

ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് (15.05 കോടി)

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ,‍ പത്തോളം വിശാല വിജ്ഞാന മേഖലകളിലായി 77 ഫെലോഷിപ്പുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട് 500 ഫെലോഷിപ്പുകള്‍ വിതരണം ചെയ്യാനാണ് പദ്ധതി. ആദ്യവര്‍ഷം പ്രതിമാസം 50,000 രൂപയും രണ്ടാം വര്‍ഷം പ്രതിമാസം ഒരു ലക്ഷം രൂപയുമാണ് ഫെലോഷിപ്പ് തുക.

കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്ക് (KIRF) (1 കോടി)

NIRF മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയില്‍, അക്കാദമിക മികവിന്‍റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യാനാണ് കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (Kerala Institutional Ranking Framework) – (KIRF). ഇത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കടന്നുവരുന്ന വിദ്യാര്‍ത്ഥികളെ ഗുണനിലവാരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുവാന്‍ സഹായിക്കും. മാത്രമല്ല നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയവും അന്തര്‍ദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനും ഇത് സജ്ജരാക്കും.

അദ്ധ്യാപകപരിശീലന പദ്ധതി (8 കോടി)

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികച്ച അദ്ധ്യാപകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനു കീഴില്‍ ഫാക്കല്‍റ്റി ഡെവലപ്മെന്‍റ് സെന്‍റര്‍ ആരംഭിച്ചത്. Humanities & Social Science, Science, Commerce, Technology and Management എന്നീ സ്ട്രീമുകളില്‍ അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്ന ഫാക്കല്‍റ്റി ഡെവലപ്മെന്‍റ് സെന്‍ററിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ താഴെ പറയുന്നവയാണ്:

  • മേന്മ, ഗവേഷണപരത, ബോധന വൈദഗ്ദ്ധ്യം എന്നിവയില്‍ ഊന്നിയുള്ള പരിശീലന പരിപാടികളിലൂടെ അദ്ധ്യാപകരുടെ പ്രാപ്തി വര്‍ദ്ധിപ്പിക്കുക.

അക്കാദമിക മേന്മ, ഗവേഷണപരത, ബോധന വൈദഗ്ദ്ധ്യം എന്നിവയില്‍ ഊന്നിയുള്ള പരിശീലന പരിപാടികളിലൂടെ അദ്ധ്യാപകരുടെ പ്രാപ്തി വര്‍ദ്ധിപ്പിക്കുക.

പുതുതായി അദ്ധ്യാപകവൃത്തിയില്‍ എത്തുന്നവര്‍ക്ക് പ്രാരംഭഘട്ടത്തില്‍ തന്നെ പരിശീലനവും ദിശാബോധവും നല്‍കുക.

നൂതന ബോധന സങ്കേതങ്ങളുടേയും ഉപകരണങ്ങളുടേയും ഉപയോഗത്തില്‍ നൈപുണ്യം നേടാന്‍ അദ്ധ്യാപകരെ സഹായിക്കുക.

അന്താരാഷ്ട്ര സ്വഭാവമുള്ള പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അദ്ധ്യാപകരെ പ്രാപ്തരാക്കുക തുടങ്ങിയവ.

2019-20 മുതല്‍ 3500 ല്‍പരം അദ്ധ്യാപകര്‍ക്ക് നാളിതുവരെ പരിശീലനം നല്‍കിക്കഴിഞ്ഞു.

ഓണ്‍ലൈന്‍ ഡിജിറ്റല്‍ ശേഖരം (1 കോടി)

സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ വിവിധ വിഷയങ്ങളിലുള്ള യു.ജി/പി.ജി പ്രോഗ്രാമുകളുടെ പഠനസാമഗ്രികള്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍റെ വെബ്പോര്‍ട്ടലില്‍ \’\’ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയല്‍സ്\’\’ എന്ന ശീര്‍ഷകത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. സര്‍വ്വകലാശാലകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും അദ്ധ്യാപകര്‍ തയ്യാറാക്കുന്ന ഡിജിറ്റല്‍ പാഠഭാഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്നതായ ഈ സംഭരണിയില്‍ ഇതിനോടകം 130ല്‍പ്പരം അദ്ധ്യാപകര്‍ തയ്യാറാക്കിയ വിവിധ യു.ജി./പി.ജി പ്രോഗ്രാമുകളുടെ 2000 ലധികം pdf, word, audio, video, ppt, e-content ഉള്ളടക്കങ്ങൾ ലഭ്യമാണ്. ഇവയില്‍ ഒട്ടുമിക്ക e-content കളും You Tube ചാനലിലേക്കും കണക്ട് ചെയ്തിട്ടുണ്ട്.

എറുഡൈറ്റ് സ്കോളര്‍ ഇന്‍ റെസിഡന്‍സ് പ്രോഗ്രാം (5 കോടി)

സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും അക്കാദമിക് സമൂഹത്തിന് നൊബേല്‍ ജേതാക്കളടക്കമുള്ള അക്കാദമിക് വിദഗ്ധരുമായി ആശയവിനിമയം നടത്താനും അതിലൂടെ അക്കാദമിക് നെറ്റ് വര്‍ക്ക് വികസിപ്പിക്കാനും വേണ്ടിക്കുടി വിഭാവനം ചെയ്തതാണ് എറുഡൈറ്റ് സ്കോളര്‍ ഇന്‍ റസിഡന്‍സ് പദ്ധതി. ഇത്തരത്തില്‍ സംസ്ഥാനം സന്ദര്‍ശിച്ച എറുഡൈറ്റ് സ്കോളര്‍മാരുമായി ചേര്‍ന്ന് നിരവധി അക്കാദമിക പ്രൊജക്ടുകളും പ്രബന്ധങ്ങളും സംസ്ഥാനത്തെ സര്‍വ്വകലാശാല/ കോളേജ് അദ്ധ്യാപകരും ഗവേഷകരും തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ നിരവധി അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വിദേശ സര്‍വ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും സന്ദര്‍ശിക്കാനും/സഹകരിക്കാനും അവസരം ഇതുവഴി നൽകുന്നു.

Follow us on

Related News